'ഓട്ടത്തിന്റെ കഥയാണോ സേട്ടാ'..! പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടിയുമായി സുരേഷ് ഗോപി

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാകുന്ന താരമാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് നടന്‍ തിരിച്ചെത്തുന്നത്. തിരിച്ചുവരവിലെ രണ്ടാമത്തെ ചിത്രം കാവലിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നിതിന്‍ രണ്‍ജി പണിക്കരാണ് സിനിമ സംവിധാനം ചെയ്യുന്നത്. കാവല്‍ ആരംഭിച്ചുവെന്ന് അറിയിച്ച് ലൊക്കേഷനില്‍ നിന്നുളള ഒരു ചിത്രം കഴിഞ്ഞ ദിവസം നടന്‍ പങ്കുവെച്ചിരുന്നു.

suresh gopi

തുടര്‍ന്ന് ചിത്രത്തിന് താഴെയായി പരിഹാസ കമന്റുമായി ഒരാള്‍ എത്തിയിരുന്നു. "എടപ്പാള്‍ ഓട്ടത്തെ പറ്റിയുളള കഥയാണോ സേട്ടാ" എന്ന കമന്റുമായിട്ടാണ് ഇയാള്‍ എത്തിയത്. പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടിയാണ് സുരേഷ് ഗോപി നല്‍കിയത്. 'അല്ല വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ കാവല്‍ നില്‍ക്കുന്ന കഥയാ സേട്ടാ' എന്നായിരുന്നു നടന്റെ മറുപടി. സുരേഷ് ഗോപിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

നടന്റെ മറുപടി വിമര്‍ശകര്‍ക്കൊരു താക്കീതാണെന്ന് ആരാധകര്‍ കുറിച്ചിരുന്നു. സുരേഷ് ഗോപിയുടെ പോസ്റ്റിനോളം ലൈക്ക് നടന്റെ മറുപടിക്കും ലഭിച്ചിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് കാവല്‍ നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലറായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. സുരേഷ് ഗോപിയുടെ അനൂപ് സത്യന്‍ ചിത്രം ഫെബ്രുവരിയിലാണ് പുറത്തിറങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X