40 ദിവസത്തെ ഡേറ്റ് കൊടുത്തതാണ്, പക്ഷേ, ലേലം 2 വൈകുന്നതിനെക്കുറിച്ച് സുരേഷ് ഗോപി!

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ലേലം 2. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ഈ സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപിയെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. ഇടക്കാലത്ത് രാഷ്ട്രീയത്തില്‍ സജീവമായതോടെയാണ് അദ്ദേഹം അഭിനയത്തില്‍ നിന്നും മാറിനിന്നത്. അനൂപ് സത്യന്‍ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ താരമെത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും നായികാനായകന്‍മാരായെത്തുന്ന ചിത്രത്തില്‍ ശോഭനയും അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും പൊതുപരിപാടികളിലും മറ്റും സുരേഷ് ഗോപി സജീവമാണ്. നിങ്ങള്‍ക്കും ആവാം കോടീശ്വരനെന്ന പരിപാടിയുമായി താരമെത്തുന്നുണ്ട്. ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്താനുള്ള തീരുമാനത്തിലാണ് താനെന്ന് വ്യക്തമാക്കി താരമെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നായ ലേലത്തിന്റെ രണ്ടാംഭാഗവുമായി രണ്‍ജി പണിക്കരുടെ മകനെത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ കരിയര്‍ ബ്രേക്ക് സിനിമകളിലൊന്നായിരുന്നു. ഈ സിനിമ വൈകുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ലേലം 2 വൈകുന്നു

ലേലം 2 വൈകുന്നു

ജോഷി-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തേയും മികച്ച ആക്ഷന്‍ സിനിമ, ഇങ്ങനെയാണ് ലേലത്തെ വിശേഷിപ്പിക്കാറുള്ളത്. സുരേഷ് ഗോപിക്ക് മാത്രമല്ല സോമനും കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു ഇത്. അദ്ദേഹത്തിന്റെ അവസാനസിനിമയായിരുന്നു ഇത്. ഈ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം അസുഖബാധിതനായത്. സിനിമ റിലീസ് ചെയ്യുമ്പോള്‍ അത് കാണാന്‍ അദ്ദേഹമുണ്ടായിരുന്നില്ല. സോമന്റേയും സുരേഷ് ഗോപിയുടേയും തീപ്പൊരി ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പല വേദികളിലും ഇന്നും മുഴങ്ങാറുണ്ട് ആ ഡയലോഗുകള്‍. ലേലത്തിന്റെ രണ്ടാം ഭാഗം വൈകുന്നതില്‍ ആരാധകര്‍ മാത്രമല്ല സുരേഷ് ഗോപിയും അസ്വസ്ഥനാണ്.

ഈ വര്‍ഷം ചെയ്യുമെന്ന് പറയുന്നു

ഈ വര്‍ഷം ചെയ്യുമെന്ന് പറയുന്നു

രണ്‍ജി പണിക്കര്‍ ലേലം 2 എഴുതിയെങ്കിലും അത് എവിടെയുമെത്താതെ നില്‍ക്കുകയാണ്. അഭിനയവും എഴുത്തും കൂടി പറ്റാത്ത അവസ്ഥയിലാണ്. അങ്ങനെ അത് തള്ളിപ്പോയി. ഓഗസ്റ്റില്‍ ഈ ചിത്രത്തിനായി താന്‍ 40 ദിവസത്തെ ഡേറ്റ് നല്‍കിയിരുന്നതായും അദ്ദേഹം പറയുന്നു. ജയരാജ് ഫിലിംസിന്റെ ജോസ് മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്ലാകാര്യങ്ങളെക്കുറിച്ചും പറഞ്ഞ് ഡേറ്റും വാങ്ങി പോയതാണ് അവര്‍. എന്നാല്‍ ഇന്‍ര്‍വെല്ലിന് ശേഷം രണ്‍ജിക്ക് എഴുതാന്‍ പറ്റില്ലെന്ന് പറയുകയായിരുന്നു. ഈ വര്‍ഷം ചെയ്യുമെന്നൊക്കെ പറയുന്നുണ്ടെന്നും താരം പറയുന്നു.

ഉപേക്ഷിച്ചിട്ടില്ല

ഉപേക്ഷിച്ചിട്ടില്ല

സുരേഷ് ഗോപിക്കൊപ്പമുള്ള സിനിമയായി കാവല്‍ പ്രഖ്യാപിച്ച് രണ്‍ജി പണിക്കര്‍ എത്തിയിരുന്നു. നേരത്തെ തന്നെ പ്രഖ്യാപിച്ച ലേലം 2 വൈകുന്നതോടെ ആ സിനിമ ഉപേക്ഷിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് പ്രതികരണവുമായി നിഥിന്‍ രണ്‍ജി പണിക്കര്‍ എത്തിയത്. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്. 2020 അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങി 2022 ല്‍ സിനിമ റിലീസ് ചെയ്യുമെന്നുമായിരുന്നു നിഥിന്‍ പറഞ്ഞത്.

മമ്മൂട്ടിയില്‍ നിന്നും സുരേഷ് ഗോപിയിലേക്ക്

മമ്മൂട്ടിയില്‍ നിന്നും സുരേഷ് ഗോപിയിലേക്ക്

മമ്മൂട്ടിയെ മനസ്സില്‍ക്കണ്ടായിരുന്നു സിനിമയുടെ തിരക്കഥയൊരുക്കിയത്. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന് തിരക്കോട് തിരക്കായിരുന്നു. തിരക്കഥയിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തെ സമീപിച്ചിരുന്നുവെങ്കിലും ഡേറ്റില്ലായിരുന്നു. സെവന്‍ ആര്‍ട്‌സ് വിജയകുമാറായിരുന്നു സുരേഷ് ഗോപിയുടെ പേര് പറഞ്ഞത്.മമ്മൂട്ടിക്ക് പകരക്കാനായി സുരേഷ് ഗോപി എത്തിയപ്പോള്‍ തിലകനെയായിരുന്നു ആനക്കാട്ടില്‍ ഈപ്പച്ചനായി തീരുമാനിച്ചിരുന്നത്. തിരക്ക് കാരണം അദ്ദേഹത്തിന് ഈ വേഷം സ്വീകരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് സോമനെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാരുകയായിരുന്നു അത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X