ലൂസിഫര്‍ രംഗത്തിന്റെ കോപ്പിയല്ലേ? ഒഴിവാക്കൂ! സുരേഷ് ഗോപിയുടെ മറുപടി വൈറല്‍
സുരേഷ് ഗോപിയുടെ പുതിയ ചിത്രം കാവലിന്റെതായി പുറത്തിറങ്ങിയ ഒരു സ്റ്റില്‍ കഴിഞ്ഞ ദിവസം തരംഗമായിരുന്നു. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുളള ഒരു ചിത്രമായിരുന്നു സിനിമയുടെതായി പുറത്തുവിട്ടത്. പോലീസുകാരനെ മുട്ടുകാല്‍ കൊണ്ട് ഭിത്തിയില്‍ ചവിട്ടി നിര്‍ത്തുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്.

പിന്നാലെ ചിത്രത്തിനെ ലൂസിഫറിലെ രംഗവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു കമന്റുകള്‍ വന്നത്. ലൂസിഫറിലെ ഒരു രംഗത്തിന്റെ കോപ്പിയല്ലേ ഇത്? ഒഴിവാക്കൂ എന്നായിരുന്നു ഒരു ആരാധിക സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ കുറിച്ചത്. ഇതിന് നടന്‍ നല്‍കിയ മറുപടി വൈറലായിരുന്നു. ഒരിക്കലുമല്ല, ഇത് താന്‍ മുന്‍പ് അഭിനയിച്ച രണ്ടാം ഭാവം എന്ന ചിത്രത്തിലെ രംഗത്തിന് സമാനമാണ് എന്ന് സുരേഷ് ഗോപി കുറിച്ചു.
നിലവില്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയില്‍ വേറിട്ട രണ്ട് ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വിജയത്തിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.


Click it and Unblock the Notifications