ഫാന്‍സി ത്രില്ലറുമായി സുരേഷ് ഗോപി
സലാം കാശമീരിലെ പട്ടാളക്കാരന്റെ വേഷത്തിനു ശേഷം സുരേഷ് ഗോപി, ഫാന്‍സി ത്രില്ലര്‍ വേഷത്തിലെത്തുന്ന രുദ്ര സിംഹാസനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനസ് പറയുന്ന വഴിയേ സഞ്ചരിക്കുന്ന രുദ്ര സിംഹന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.
ഐ എന്ന തമിഴ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിനുശേഷം സുരേഷ് ഗോപി വീണ്ടും മലയാള സിനിമയില്‍ നായക കഥാപാത്രത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് രുദ്ര സിംഹാസനം. അനിലന്‍ മാധവനും സുനില്‍ പരമേശ്വരനും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായികയായി എത്തുന്നത്.

അനന്തഭദ്രം എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ സുനില്‍ പരമേശ്വരനാണ് രുദ്ര സിംഹസനത്തിന്റെയും തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ നോവലിനെ ആസ്പദമാക്കിയാണ് രുദ്ര സിംഹാസനത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടി നായകനായ പ്രെയ്‌സ് ദ ലോഡിന് ശേഷം ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രുദ്ര സിംഹാസനം. നെടുമുടി വേണു, സുധീഷ് കരമന തുടങ്ങിയവരാണ് രുദ്ര സിംഹാനത്തിലെ മറ്റ് കഥാപാത്രങ്ങള്‍.


Click it and Unblock the Notifications