ദുര്‍ഗാഷ്ടമി ദിനത്തില്‍ നകുലനും ഗംഗയും വീണ്ടും കണ്ടുമുട്ടി! വെെറലായി ചിത്രം

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിക്കുന്ന ചിത്രം ഒരുങ്ങുകയാണ്. ഇതുവരെയും പേരിട്ടില്ലാത്ത ചിത്രം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവേ സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. 'നകുലന്‍ ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍' എന്ന തലക്കെട്ടോടെയാണ് നടന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

suresh gopi-shobhana,

ശോഭനയാണ് ഈ സെല്‍ഫി ചിത്രം പകര്‍ത്തിയിരിക്കുന്നത്. അതേസമയം അനുപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചെന്നൈയിലാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ കഥയെ ആസ്പദമാക്കിയാണ് അനൂപ് സത്യന്‍ ചിത്രമൊരുക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫാറര്‍, എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അല്‍ഫോണ്‍സ് ജോസഫാണ് സംഗീതമൊരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X