ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനവുമായി സുരേഷ് ഗോപി! മാസ് ആക്ഷന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍
സുരേഷ് ഗോപിയുടെ കരിയറിലെ 250ാം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. സൂപ്പര്‍ താരത്തിന്റെ ജന്മദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനമായിട്ടുകൂടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ്.

Recommended Video
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന മാസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്. സുരേഷ് ഗോപിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് മോഷന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. എസ്ജി 250 എന്നാണ് സുരേഷ് ഗോപി ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ഒരു പളളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തിലുളള സംഭാഷണത്തോടെയാണ് മോഷന്‍ പോസ്റ്റര്‍ കാണിക്കുന്നത്.
പള്ളിപ്പെരുന്നാളിനിടിയിലെ അനൗണ്‍സ്‌മെന്റില്‍ 'കുരിശുപളളി കവലയിലേക്ക് വന്നാല്‍ എസ് ഐയെ പെറുക്കിയെടുത്തുപോകാമെന്ന് കടുവാക്കുന്നേല്‍ കുറുവച്ചന്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന്' പറയുന്നു. സിഐഎ, പാവാട തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ. ലേലം, വാഴുന്നോര്‍ തുടങ്ങിയ സുരേഷ് ഗോപി ചിത്രങ്ങളിലേത് പോലെ കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു പക്കാ ഫാമിലി മാസ്സ് എന്റര്‍ടൈനറായിരിക്കും ഈ ചിത്രം.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കോട്ടയം അച്ചായനായി എത്തുന്ന സുരേഷ് ഗോപിയുടെ മാസ്സ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബോളിവുഡില്‍ നിന്നും ഉള്ള ഒരു നടിയായിരിക്കും സിനിമയിലെ നായികയെന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തെക്കുറിച്ച് മുന്‍പ് ആരാധകരെ അറിയിച്ചിരുന്നത്. അര്‍ജുന്‍ റെഡ്ഢി, കബീര്‍ സിംഗ്, കണ്ണും കണ്ണും കൊള്ളയടിത്താല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വറാണ് എസ്ജി 250യുടെ ബിജിഎം ഒരുക്കുന്നത്.
സിനിമയ്ക്ക് പിന്നില്‍ വമ്പന്‍ താരനിരയും അണിയറ പ്രവര്‍ത്തകരുമായിരിക്കും ഉണ്ടാവുകയെന്ന് ടോമിച്ചന്‍ മുളകുപാടം നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. എസ്ജി 250യ്ക്ക് പുറമെ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രത്തിന്റെ ടീസറും സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications