സുരേഷ് ഗോപിയുടെ മകന്റെ മുത്തുഗൗ
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയും മകന്‍ മാത്രമല്ല, സുരേഷ് ഗോപിയുടെ മകന്‍ വെള്ളിത്തിരയിലേക്ക് വരുന്നതും മലയാളി പ്രേക്ഷകര്‍ക്ക് ആഘോഷമാണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് സിനിമയിലേക്കെത്തുന്ന കാര്യം നേരത്തെ വാര്‍ത്തയായിരുന്നു.
മുത്തുഗൗ എന്ന വാക്കും ആ വാക്കിന്റെ അര്‍ത്ഥവും മലയാളി പ്രേക്ഷകര്‍ പഠിച്ചത് മോഹന്‍ലാലും ശോഭനയും താരജോഡികളായത്തെിയ തേന്‍മാവില്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ്. ഒരു മുത്തുഗൗ ചോദിച്ചതിനാണ് ലാലിന് 'ലേലു അല്ലു ലേലു അല്ലു എന്നെ' അഴിച്ച് വിടൂ എന്ന് കരയേണ്ടിവന്നത്.
ഇനി കേരളത്തോട് മുത്തുഗൗ ചോദിക്കുന്നത് സുരേഷ് ഗോപിയുടെ മകനാണ്. ഗോകുല്‍ സുരേഷ് ആദ്യമായി നായകനാകുന്ന ചിത്രത്തിന്റെ പേരാണ് മുത്തുഗൗ. നവാഗതനായ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡെ ഫിലിംസാണ് നിര്‍മിയ്ക്കുന്നത്.

സുരേഷ് ഗോപിയുടെ മകന്റെ മുത്തുഗൗ
ബാലതാരമായെത്തിയ പ്രണവ് മോഹന്‍ലാല്‍ സഹ സംവിധായകനായി വീണ്ടും വന്നു, കാളിദാസ് നായകനായി തമിഴ് ചിത്രത്തിലൂടെ വീണ്ടും വന്നു. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ എന്ന പേരു നേടി. ഇനി ഊഴം ഗോകുലിന്റേതാണ്.

സുരേഷ് ഗോപിയുടെ മകന്റെ മുത്തുഗൗ
തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ മുത്തുഗൗ എന്ന വാക്കിന്റെ അര്‍ത്ഥം ചുംബനം ആണെന്ന് പറയുന്നുണ്ട്, അല്ല സോറി കാണിക്കുന്നുണ്ട്. ഗോകുല്‍ ആദ്യമായി നായകനാകുന്ന ചിത്രത്തിന്റെ പേരും മുത്തുഗൗ എന്നാണ്. ഒരു ഫാമിലി കോമഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം

സുരേഷ് ഗോപിയുടെ മകന്റെ മുത്തുഗൗ
നവാഗതനായ വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധാനം. ഒത്തിരി പരസ്യചിത്രങ്ങളില്‍ പ്രവൃത്തിച്ച പരിചയവുമായാണ് വിപിന്‍ തന്റെ ആദ്യ സിനിമാ സംരംഭത്തിലേക്ക് കടക്കുന്നത്.

സുരേഷ് ഗോപിയുടെ മകന്റെ മുത്തുഗൗ
ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമയും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

സുരേഷ് ഗോപിയുടെ മകന്റെ മുത്തുഗൗ
നിര്‍മിയ്ക്കുക മാത്രമല്ല, ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി വിജയ് ബാബു അഭിനയിക്കുന്നുമുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയോ നായികയെയോ തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications











