»   » തന്റെ ജീവിതത്തിലൂടെ 3000 സ്ത്രീകള്‍ കടന്ന് പോയിയെന്ന് ലാല്‍ പറഞ്ഞത് സത്യമോ, സുരേഷ് ഗോപി പറയുന്നു

തന്റെ ജീവിതത്തിലൂടെ 3000 സ്ത്രീകള്‍ കടന്ന് പോയിയെന്ന് ലാല്‍ പറഞ്ഞത് സത്യമോ, സുരേഷ് ഗോപി പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

മുമ്പൊരു അഭിമുഖത്തില്‍ തന്റെ ജീവിതത്തിലൂടെ മൂവ്വായിരം സ്ത്രീകള്‍ കടന്ന് പോയി എന്ന് മോഹന്‍ലാല്‍ പറഞ്ഞത് ആരാധകര്‍ക്കിടയില്‍ വലിയ വാര്‍ത്തയായിരുന്നു. അമ്മയും ഭാര്യയും സുഹൃത്തുക്കളും കാമുകിമാരും ഉള്‍പ്പടെ മൂവ്വായിരത്തിലധികം സ്ത്രീകള്‍ തന്റെ ജീവിതത്തിലൂടെ കടന്ന് പോയി എന്നാണ് ലാല്‍ പറഞ്ഞത്.

മോഹന്‍ലാലിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി സുരേഷ് ഗോപി!!!

അങ്ങനെയെങ്കില്‍ താങ്കളുടെ ജീവിതത്തിലൂടെ എത്ര സ്ത്രീകള്‍ കടന്ന് പോയി എന്ന് ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപിയോട് ചോദിയ്ക്കുകയുണ്ടായി. ചോദ്യത്തിന് ഉത്തരമായി ആദ്യം ചിരിയ്ക്കുകയാണ് സുരേഷ് ഗോപി ചെയ്തത്. എന്നിട്ട് പറഞ്ഞു, ഞാനത് വിശ്വസിക്കുന്നില്ല.

mohanlal-suresh-gopi

മോഹന്‍ലാലിന്റെ ജീവിതത്തിലൂടെ മൂവ്വായിരം സ്ത്രീകള്‍ കടന്ന് പോയി എന്ന് പറയുന്നതില്‍ ഞാന്‍ വിശ്വസിയ്ക്കുന്നില്ല. അവിശ്വാസമില്ലാത്ത കാര്യത്തില്‍ പിടിച്ച് ഞാനെന്തിന് മറുപടി പറയണം എന്നായിരുന്നു സുരേഷ് ഗോപിയുടെ ആദ്യത്തെ പ്രതികരണം.

ഉര്‍വ്വശി, ശോഭന, ശാന്തികൃഷ്ണ... നായകന്മാര്‍ തല്ലിയ പ്രമുഖ നടിമാരുടെ പട്ടിക കണ്ടാല്‍ ഞെട്ടും!

മോഹന്‍ലാലിന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഇപ്പോള്‍ നിങ്ങള്‍ ലാലിനോട് ഇതേ ചോദ്യം ആവര്‍ത്തിച്ചാല്‍ അദ്ദേഹം പറയും, മൂവ്വായിരം ആണോ.. ചിലപ്പോള്‍ അയ്യായിരത്തിലും മേലെ ഉണ്ടാകും എന്ന്. അത് പറഞ്ഞത് കൊണ്ട് നിങ്ങള്‍ക്ക് വല്ല ദോഷവുമുണ്ടോ. അതിനെ എതിര്‍ത്തത് കൊണ്ട് നിങ്ങള്‍ക്ക് ഗുണമുണ്ടങ്കില്‍ ഞാന്‍ എതിര്‍ത്ത് സംസാരിക്കാം. അല്ലെങ്കില്‍, ഞാന്‍ മോഹന്‍ലാലിനെക്കാള്‍ മോശക്കാരനല്ല എന്ന് പറഞ്ഞ് ഇത്തിരി സുഖിപ്പിച്ചു തരാം - എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം- വീഡിയോ കാണൂ

English summary
Suresh Gopi's Spontaneous Reply On Mohanlal's Girl Friends
Please Wait while comments are loading...

Malayalam Photos

Go to : More Photos