ശോഭനയെ ഗംഗേയെന്ന് വിളിച്ച് സുരേഷ് ഗോപി! വരനെ ആവശ്യമുണ്ട് കിടിലന്‍ ടീസര്‍

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഇരുവരും വീണ്ടും ജോഡികളായി എത്തുന്ന സിനിമ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് സംവിധാനം ചെയ്യുന്നത്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമയുടെ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

varane avashyamund

ബന്ധങ്ങള്‍ക്കും പ്രണയത്തിനും പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണിത്. ഒരു ഫീല്‍ ഗുഡ് ചിത്രമായിരിക്കും വരനെ ആവശ്യമുണ്ട് എന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. ഫെബ്രുവരിയിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചെന്നൈ പശ്ചാത്തലമാക്കിക്കൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ദുല്‍ഖര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സിജു വില്‍സണ്‍, സന്ദീപ് രാജ്, വഫ ഖദീജ, ദിവ്യ മേനോന്‍, മീര കൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തുന്നുണ്ട്. മുകേഷ് മുരളീധരനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X