സുരേഷ് ഗോപിയുടെ ട്രേഡ് മാര്‍ക്ക് സ്‌റ്റെപ്പുമായി വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഗാനം! വീഡിയോ

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. അനുപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി അഭിനയിച്ച ചിത്രത്തില്‍ ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

suresh gopi

സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവാണ് മുഖ്യ ആകര്‍ഷണമെന്ന് ചിത്രം കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നു. സിനിമ വിജയകരമായി മുന്നേറവേ ചിത്രത്തിലെ പുതിയൊരു ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 'മതി കണ്ണാ ഉളളത് ചൊല്ലാന്‍' എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഗാനരംഗത്തില്‍ സുരേഷ് ഗോപിയുടെ ട്രേഡ് മാര്‍ക്ക് സ്‌റ്റെപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡ്രീംസ് എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ നടന്‍ കളിച്ചതാണീ സ്റ്റെപ്പ്. സിനിമയ്ക്ക് സംഗീതമൊരുക്കിയ അല്‍ഫോണ്‍സ് ജോസഫും ഷെര്‍ദിനും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. പാട്ടിലെ റാപ്പ് വേര്‍ഷന്‍ ഷെല്‍ട്ടണ്‍ പിനെയ്‌റോയും പാടിയിരിക്കുന്നു.

വീഡിയോ

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X