മോഹന്‍ലാലിനെ പ്രശംസിച്ചും, മമ്മൂട്ടിയെ വിമര്‍ശിച്ചും സുരേഷ് ഗോപി

By Aswathi

മലയാള സിനിമയെ നല്ല നടന്‍ ആരാണെന്ന് ചോദിച്ചാല്‍ സംശയിക്കാതെ താന്‍ മോഹന്‍ലാലിന്റെ പേരു പറയുമെന്ന് നടന്‍ സുരേഷ് ഗോപി. കേരളത്തിലെ ഏറ്റവും നല്ല നേതാവാരാണെന്ന് ചോദിച്ചാല്‍ വി എസ് അച്യുതാനന്ദന്റെ പേര് പറയുന്നതു പോലെ, നല്ല നടന്‍ ആരാണെന്ന് ചോദിച്ചാല്‍ സംശയിക്കാതെ താന്‍ മോഹന്‍ലാലിന്റെ പേര് പറയുമെന്നായാരുന്നു ആക്ഷന്‍ ഹീറോയുടെ കമന്റ്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

മോഹന്‍ലാലിനെ പുകഴ്ത്തിയ സുരേഷ് ഗോപി പക്ഷെ പരോക്ഷമായി മമ്മൂട്ടിയ്‌ക്കൊരു കൊട്ടും കൊടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എംഎ ബേബിയെ തോല്‍പ്പിച്ചത് കൈരളി ടിവി ആണെന്ന സൂചന സുരേഷ് ഗോപി നല്‍കിയിരുന്നു. ഒരു പ്രമുഖ നടന്‍ നേതൃത്വം നല്‍കുന്ന ചാനലാണ് ബേബിയെ തോത്പിച്ചതെന്നും, അമൃതാനന്ദമയിക്കെതിരെ ചാനല്‍ നടത്തിയ അഭിമുഖമാണ് തോല്‍വിയ്ക്ക് കാരണമെന്നും സുരേഷ് ഗോപി പറയുകയുണ്ടായി.

surshgopi-mohanlal-mamootty

കൈരളി ടിവിയ്ക്ക് നേതൃത്വം നല്‍കുന്ന ഒരേ ഒരു പ്രമുഖ നടന്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ലല്ലോ. പിന്നെ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള വ്യക്തിവൈരാഗ്യം പരസ്യമായ രഹസ്യവും. അപ്പോള്‍ പിന്നെ സുരേഷ് ഗോപിയില്‍ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം എന്നാണ് മമ്മൂട്ടി ഫാന്‍സിന്റെ നിലപാട്. എന്തായാലും പുതിയ കമന്റുകൊണ്ട് എന്തൊക്കെ വരാനിരിക്കുന്നോ എന്തോ.

അതിനിടയില്‍ താന്‍ മന്ത്രിയായാല്‍ അത്ഭുതപ്പെടാനില്ലെന്നും സുരേഷ് ഗോപി പറയുകയുണ്ടായി. പ്രധാനമന്ത്രി മോദിജി സുരേഷ് ഗോപിയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവത്രെ. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് തന്റെ കോലം കത്തിച്ച ന്യൂജനറേഷനെയും സുരേഷ് ഗോപി സിനിമാ സ്റ്റൈലില്‍ വിമര്‍ശിച്ചു. യേശുദാസിന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചവരാണ് ഇപ്പോഴത്തെ പിള്ളേര്‍. ഇവരെ പേടിച്ചാണ് ചുംബന സമരം പോലുള്ള വൃത്തികെട്ട പരിപാടിക്കെതിരെ പ്രതികരിക്കാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X