twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ,അതുക്കും മേലെ! ആഘോഷിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി

    By Midhun Raj
    |

    മലയാളത്തില്‍ ആക്ഷന്‍ ചിത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയ താരമാണ് സുരേഷ് ഗോപി. നടന്റെ പഞ്ച് ഡയലോഗുകളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. സുരേഷ് ഗോപിയുടെ ഹിറ്റ് സിനിമകള്‍ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ടിവിയില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്.

    സുരേഷ് ഗോപിയുടെ നെടുനീളന്‍ ഡയലോഗുകളെല്ലാം ഒരുകാലത്ത് ആരാധകര്‍ മനപ്പാഠം ആക്കി വെക്കുമായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയിലായാലും ജീവിതത്തിലായാലും താന്‍ പറയുന്ന സംഭാഷണങ്ങളും വാക്കുകളും ആഘോഷിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി തുറന്നുപറഞ്ഞിരുന്നു.

    താന്‍ സിനിമയില്‍

    താന്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലം മുതല്‍ അങ്ങനെയാണെന്നും ഇന്നും അതിന് മാറ്റമില്ലെന്നും നടന്‍ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍കുട്ടി എന്ന പേര് ഇപ്പോഴും പ്രശസ്തമാണ്. അതുപോലെ കമ്മീഷണറിലെ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന സംഭാഷണവും, അതുപോലെ ഐ എന്ന സിനിമയിലെ അതുക്കും മേലെയും പ്രശസ്തമായി, സുരേഷ് ഗോപി പറയുന്നു.

    അതുപോലെ തന്നെയാണ്

    അതുപോലെ തന്നെയാണ് തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന വാചകവും വളരെ സന്തോഷം നല്‍കുന്ന കാര്യമാണിതെന്ന് നടന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുരേഷ് ഗോപി പറഞ്ഞ വാചകമായിരുന്നു അത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നു സുരേഷ് ഗോപി.

    പ്രചരണത്തിനിടെ നടത്തിയ

    പ്രചരണത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ, ഈ തൃശ്ശൂര്‍ എനിക്ക് വേണം എന്ന് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നടന്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. അതേസമയം രാഷ്ട്രീയത്തിലുളള സമയത്ത് തന്നെ സിനിമയിലേക്കും തിരിച്ചെത്തുകയാണ് നടന്‍. മലയാളത്തില്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് നടന്‍ തിരിച്ചെത്തുന്നത്.

    ആമേന്‍ എന്ന ചിത്രം ഉണ്ടായത് പഞ്ചവടിപ്പാലത്തില്‍ നിന്നും! വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരിആമേന്‍ എന്ന ചിത്രം ഉണ്ടായത് പഞ്ചവടിപ്പാലത്തില്‍ നിന്നും! വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി

    ദുല്‍ഖര്‍ സല്‍മാനും

    ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇവര്‍ക്കൊപ്പം ശോഭന, ഉര്‍വ്വശി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു. അനൂപ് സത്യന്‍ ചിത്രത്തിന് പുറമെ കോളിവുഡില്‍ തമിഴരസന്‍ എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു. വിജയ് ആന്റണി നായികയാവുന്ന ചിത്രത്തില്‍ രമ്യാ നമ്പീശനാണ് നായികയായി എത്തുന്നത്.

    ഇനി സീരിയലുകളിലേക്കില്ല! ജീവിതം ഒന്നുമല്ലാതായിപ്പോവുന്നു! വെളിപ്പെടുത്തലുമായി സുചിത്ര നായര്‍!ഇനി സീരിയലുകളിലേക്കില്ല! ജീവിതം ഒന്നുമല്ലാതായിപ്പോവുന്നു! വെളിപ്പെടുത്തലുമായി സുചിത്ര നായര്‍!

    2015ല്‍

    2015ല്‍ റിലീസ് ചെയ്ത മൈ ഗോഡ് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. തുടര്‍ന്ന് രാഷ്ട്രീയ രംഗത്താണ് നടന്‍ സജീവമായത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി വീണ്ടും തിരിച്ചെത്തുന്നത്. തിരിച്ചുവരവില്‍ നടന്റെതായി പ്രഖ്യാപിച്ച ലേലം 2 എന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ മകന്‍ നിതിന്‍ രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    English summary
    Suresh Gopi Says About Viral Speech Words
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X