അച്ഛനായി സുരേഷ്‌ഗോപിയെത്തുന്നു
സുരേഷ്‌ഗോപിയും പ്രിയാമണിയും ജോടികളാകുന്ന ചിത്രമായ പപ്പ മൈ ഫ്രണ്ട് ഒരുങ്ങുന്നു. പ്രശാന്ത് മാമ്പുള്ളിയാണ് തിരക്കഥയും സംവിധാനവും. അച്ഛന്റെയും മകളുടെയും തീവ്രമായ സ്‌നേഹബന്ധത്തിന്റെ കഥയാണിത്. ബേബി എസ്തറാണ് സുരേഷ്‌ഗോപിയുടെ മകളായി അഭിനയിക്കുന്നത്. തമിഴ് നടന്‍ സത്യരാജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സുരേഷ്‌ഗോപിയും പ്രിയാമണി ജോടികളായി ആദ്യമായിട്ടാണ് ചിത്രമൊരുങ്ങുന്നത്. വിക്രമിന്റെ ഐ റിലീസ് ചെയ്തതോടെ താരതിളക്കം തിരിച്ചുപിടിച്ചിരിക്കുകയാണ് സുരേഷ്‌ഗോപി. ഐ എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് സുരേഷ്‌ഗോപി കാഴ്ചവച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തില്‍ വീണ്ടും സുരേഷ്‌ഗോപി വസന്തം വിരിയുമെന്ന പ്രതീക്ഷയാണുള്ളത്.

എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ഓ മൈ ഗോഡ് എന്ന ചിത്രത്തിലും സുരേഷ്‌ഗോപിയാണ് നായകന്‍. സുരേഷ്‌ഗോപി നായകനായ ഡോള്‍ഫിന്‍സ് എന്ന ചിത്രമാണ് അവസാനമായി റിലീസ് ചെ യ്തത്. എന്നാല്‍ അതു തീരെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പുതിയ രണ്ടു ചിത്രങ്ങളിലും അച്ഛന്‍ വേഷത്തിലാണ് സുരേഷ്‌ഗോപി അഭിനയിക്കുന്നത്.
ജയറാമിനൊപ്പം ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന ചിത്രത്തിലായിരുന്നു പ്രിയാമണി അവസാനമായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്. അതാകട്ടെ തീരെ ശ്രദ്ധികപ്പെട്ടില്ല. തമിഴിലും തെലുങ്കിലും താരത്തിളക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് പ്രിയാമണി. കമല്‍ഹാസനൊപ്പം പാപനാശത്തില്‍ അഭിനയിച്ച എസ്തര്‍ പുതിയ ചിത്രങ്ങളൊന്നും സ്വീകരിച്ചിരുന്നില്ല. മോഹന്‍ലാലിനൊപ്പം ദൃശ്യത്തില്‍ ചെയ്ത അതേ വേഷം തന്നെയാണ് തമിഴിലും ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











