തിരുവനന്തപുരം സ്ലാങ്ങുമായി സുരേഷ് ഗോപി

By Lakshmi

ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി വീണ്ടും സജീവമാവുകയാണ്. ഒട്ടേറെ പുതിയ ചിത്രങ്ങളാണ് സുരേഷ് ഗോപിയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍പ്രധാനപ്പെട്ട ചിത്രമാണ് ഡോള്‍ഫിന്‍ ബാര്‍. ഡോള്‍ഫിന്‍ എന്നു പേരുള്ള ബാറിന്റെ ഉടമസ്ഥനായ പനമുട്ടം സുര എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ബാറിലെ നിത്യസന്ദര്‍ശകരായ ചിലരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തില്‍ പക്കാ തിരുവനന്തപുരം ശൈലിയിലുള്ള സംസാരവുമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. കല്‍പ്പനയാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ ഭാര്യാവേഷം അവതരിപ്പിക്കുക.

Suresh Gopi

ചിത്രത്തില്‍ അനൂപ് മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനൂപും ഇതുവരെ കാണാത്ത ഗറ്റപ്പിലാണ് ഡോള്‍ഫിന്‍ ബാറിലെത്തുന്നത്. ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും അനൂപ് മേനോന്റേതാണ്. ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ അരുണ്‍, സുധീപ് കാരാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരുവനന്തപുരത്തും സമീപപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ശ്രീനിവാസന്‍, അരുണ്‍, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, അനില്‍ മുരളി, ഇടവേള ബാബു, തെസ്‌നി ഖാന്‍ തുടങ്ങിയവരെല്ലാം പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട് ചിത്രത്തില്‍.

ഇതിന് മുമ്പ് അന്‍വര്‍ റഷീദ് ഒരുക്കിയ രാജമാണിക്യം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ തിരുവനന്തപുരം സ്ലാങ് വലിയ ഹിറ്റായി മാറിയിരുന്നു. പിന്നീട് പലചിത്രങ്ങളിലും സുരാജ് വെഞ്ഞാറമൂടും തിരുവനന്തപുരം സ്ലാങ്ങുമായെത്തി. സുരേഷ് ഗോപി ഇതാദ്യമായിട്ടാണ് തിരുവനന്തപുരം ഭാഷാശൈലിയുമായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X