ഭരത് ചന്ദ്രന്‍ ഐപിഎസിന്റെ ചിത്രവുമായി സുരേഷ് ഗോപി ഇന്‍സ്റ്റഗ്രാമില്‍! വരവേറ്റ് ആരാധകര്‍

By Prashant V R

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഇക്കൊല്ലം മലയാളത്തിലേക്ക് തിരിച്ചെത്തിയ താരമാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു സൂപ്പര്‍ താരം കാഴ്ചവെച്ചത്. ചിത്രത്തില്‍ റിട്ടയേര്‍ട്ട് മേജര്‍ ഉണ്ണികൃഷ്ണനെന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തിയത്. വരനെ ആവശ്യമുണ്ടിന് പിന്നാലെ മാസ് എന്റര്‍ടെയ്‌നര്‍ ചിതങ്ങളുമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്.

sureshgopi-

അടുത്തിടെ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന നടന്റെ കാവല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ലോക് ഡൗണ്‍ കാരണമാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗും നിര്‍ത്തിവെച്ചിരുന്നത്.ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സുരേഷ് ഗോപി.

തന്റെ പുതിയ വിശേഷങ്ങളും സാമൂഹിക വിഷയങ്ങളിലുളള നിലപാടുകളും അദ്ദേഹം അറിയിക്കാറുണ്ട്. ഫേസ്ബുക്കിലാണ് സുരേഷ് ഗോപി കൂടുതല്‍ ആക്ടീവാകാറുളളത്. ഇപ്പോഴിതാ എഫ്ബി അക്കൗണ്ടിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് നടന്‍.

ഇത് അറിയിച്ചുകൊണ്ടുളള നടന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഭരത് ചന്ദ്രന്‍ ഐപിഎസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുരേഷ് ഗോപി ആരാധകരെ ആവേശത്തിലാഴ്ത്തിയിരി ക്കുന്നത്. വരണം,വരണം മിസ്റ്റര്‍ ഭരത് ചന്ദ്രന്‍, നിങ്ങളൊഴിച്ചിട്ട് പോയ സിംഹാസനത്തില്‍ കയറിയിരിക്കാന്‍ ഇനിയുമാരും ജനിച്ചിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം വരനെ ആവശ്യമുണ്ട് ചിത്രത്തിന് പുറമെ ഒരു തമിഴ് ചിത്രത്തിലും സുരേഷ് ഗോപി അഭിനയിച്ചിരുന്നു. വിജയ് ആന്റണിക്കൊപ്പം തമിഴരസന്‍ എന്ന ചിത്രത്തിലൂടെയാണ് താരം എത്തിയത്. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലാണ് സുരേഷ് ഗോപിയുടെ മലയാളത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. കാവലിന് പിന്നാലെ മറ്റൊരു മാസ് എന്റര്‍ടെയ്‌നറുമായും നടന്‍ എത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ജോണി ആന്റണി, രഞ്ജിത്ത് ശങ്കര്‍, ഖാലിദ് റഹ്മാന്‍, അമല്‍ നീരദ് തുടങ്ങിയവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച മാത്യൂ തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X