ജീന്‍സ് വിവാദം; യേശുദാസിനെ പിന്തുണച്ച് സുരേഷ് ഗോപി
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് യേശുദാസ് നടത്തിയ പ്രസ്താവന എന്തായാലും വിവാദമായി. ദേ ഇപ്പോള്‍ യേശുദാസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
യേശുദാസ് നല്ല ലക്ഷ്യത്തോടെ പറഞ്ഞതിനെ വെറുതെ വക്രീകരിക്കുകയായിരുന്നുവെന്ന് സുരേഷ് ഗോപി പറയുന്നു. '' സ്ത്രീ സുരക്ഷ മുന്നില്‍ക്കണ്ടായിരുന്നു ദാസേട്ടന്റെ പ്രസ്താവന. നല്ല ഉദ്ദേശത്തോടെയാണ് അദ്ദേഹം സ്ത്രീകള്‍ ജീന്‍സിടുന്നതിനെ വിമര്‍ശിച്ചത്. ഒരു മുത്തച്ഛന്റെ വാക്കുകള്‍ പോലെ കേരളീയ സമൂഹം ഇതിനെ കാണണമായിരുന്നു. ആവശ്യമുളളവര്‍ക്ക് സ്വീകരിക്കാം, അല്ലാത്തവര്‍ക്ക് നിരാകരിക്കാം. ''- സുരേഷ് ഗോപി പറയുന്നു.

സ്ത്രീകളുടെ സൗന്ദര്യം സൗമ്യതയാണെന്നും മറയ്‌ക്കേണ്ടതെല്ലാം മറയ്ക്കണമെന്നും ജീന്‍സിട്ട് മറ്റുളളവരെ വിഷമിപ്പിക്കരുതെന്നുമുളള യേശുദാസിന്റെ പ്രസ്താവനയെ വിവിധ മേഖലകളിലുളളവര്‍ വിമര്‍ശിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. നടന്‍ സലിം കുമാര്‍ മാത്രമാണ് യേശുദാസിന് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നത്.


Click it and Unblock the Notifications











