ചാരക്കേസില്‍ മുരളി പറയുന്നത് ശരിയല്ലേ- സുരേഷ് ഗോപി

അദ്ദേഹത്തിന്റേത് ഒരു തന്ത്രമാകാം. പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിടുമ്പോള്‍ വേറെ പലരും പുറത്തുചാടുമായിരിക്കാം. എന്തായാലും ചാരക്കേസില്‍ നമുക്കു തെറ്റുപറ്റി. ഇതുമായി ബന്ധപ്പെട്ട് എത്രയോ കുടുംബങ്ങള്‍ തകര്‍ന്നു എന്നു അദ്ദേഹം പറഞ്ഞു.
ചാരക്കേസ് വിഷയമാക്കിയ ഒരു സിനിമ താന്‍ അന്നു ചെയ്തു. അതിനു പ്രായശ്ചിത്തവും പത്രം എന്ന സിനിമയിലൂടെ ചെയ്യാനായി. പക്ഷേ, കേരളരാഷ്ട്രീയത്തിനു പറ്റിയ തെറ്റ് എങ്ങനെ പരിഹരിക്കുമെന്ന് സുരേഷ് ഗോപി ചോദിച്ചു. ആദരവോടെ മാത്രമേ ലീഡറെ(കരുണാകരന്‍) ഓര്‍ക്കാന്‍ കഴിയുകയുള്ളൂ. കെ.മുരളീധരന്‍ പറയുന്നതൊക്കെ സത്യമല്ലേ എന്നും സുരേഷ് ഗോപി ചോദിച്ചു.
അഭിനയജീവിതത്തിന് പൂര്‍ണസംതൃപ്തി എന്നൊന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ചൂഷണം ചെയ്യാന്‍ പറ്റിയ എഴുത്തുകാരന്‍ വന്നാല്‍ താന്‍ സിനിമയില്‍ ഇനിയും തിളങ്ങും. ഗാന്ധിജിയുടെ വേഷം ചെയ്യാന്‍ താന്‍ തയ്യാറെടുക്കുകയാണെന്നും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ് സ്വപ്നമെന്നും അദ്ദേഹം വിശദീകരിച്ചു.
മലയാള സിനിമയില്‍ തനിക്ക് വലിയ സൗഹൃദമൊന്നുമില്ലെന്നും തന്റെ കാര്യം വന്നപ്പോള്‍ ആരും സഹായത്തിനെത്തിയിട്ടില്ലെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു. ഇപ്പോള്‍ ഊണിലും ഉറക്കത്തിലും പാട്ടാണ്. അമൃതമായ്, അഭയമായ് എന്ന പാട്ടാണ് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. പൊന്നോണപ്പൂവായ്, ശംഖോടു നീരായ് വണ്ടോടു തേനായ് നെഞ്ചോട് നേരായ് എന്ന ഗാനം അദ്ദേഹം ആലപിക്കുകയും ചെയ്തു.
മലയാളത്തില്‍ സജീവമല്ലെങ്കിലും തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന്റെ പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുന്നുണ്ട്. വിക്രം നായകനാവുന്ന ഐ എന്ന ചിത്രത്തില്‍ ഡോക്ടറുടെ വേഷമാണ് സുരേഷ് ഗോപി അവതരിപ്പിയ്ക്കുന്നത്.
ആദ്യ പേജില്‍
സൂപ്പറുകള്‍ക്കെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി


Click it and Unblock the Notifications











