സുരേഷ്‌ ഗോപി വീണ്ടും കോമഡി ട്രാക്കില്‍

By Staff

ആക്ഷന്‍ ചിത്രങ്ങള്‍ തുടരെ തുടരെ ബോക്‌സ്‌ ഓഫീസില്‍ തകര്‍ന്നതോടെ ഒരു ചുവട്‌ മാറ്റത്തിനുള്ള ഒരുക്കത്തിലാണ്‌ സുരേഷ്‌ ഗോപി. താഹയുടെ കോമഡി ചിത്രത്തിന്‌ പിന്നാലെ നവാഗത സംവിധായകനായ ടിവിന്‍ ഒരുക്കുന്ന ഹാസ്യ ചിത്രത്തിലാണ്‌ സുരേഷ്‌ ഗോപി അഭിനയിക്കുന്നത്‌.

സിദ്ദിഖ്‌-ലാല്‍, റാഫി-ഷാഫി മെക്കാര്‍ട്ടിന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ടിവിന്റെ ചിത്രം ഏറെ പ്രതീക്ഷയോടെയാണ്‌ സുരേഷ്‌ ഗോപി കാണുന്നത്‌.

വിമല്‍ വര്‍മ്മ എന്ന കമാന്‍ഡോ ട്രെയിനറെയാണ്‌ സുരേഷ്‌ ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുക. നായികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ചില ബാലതാരങ്ങള്‍ കുട്ടിപ്പട്ടാളത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുമെന്ന്‌ സൂചനകളുണ്ട്‌.

ഭാഗ്യചിത്രയുടെ ബാനറില്‍ ഒരുക്കുന്ന കുട്ടിപ്പട്ടാളത്തിന്റെ തിരക്കഥയൊരുക്കുന്നത്‌ സംവിധായകന്‍ ടിവിന്‍ തന്നെയാണ്‌. വയലാര്‍ ശരത്‌ ചന്ദ്രന്റെ ഗാനങ്ങള്‍ക്ക്‌ സുരേഷ്‌ പീറ്റേഴ്‌സ്‌ സംഗീതം പകരും.

നവംബര്‍ ആദ്യവാരം മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി കുട്ടിപ്പട്ടാളത്തിന്റെ ചിത്രീകരണം ആരംഭിയ്‌ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X