സുരേഷ് ഗോപി ചികില്‍സയില്‍, ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ശ്വാസതടസത്തെ തുടര്‍ന്ന് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് ദിവസമായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സുരേഷ് ഗോപിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ്
ആവുമെന്നുമാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‌റെ സ്ഥാനാര്‍ത്ഥിത്വം നിലനില്‍ക്കെയാണ് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം,തൃശ്ശൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. അതേസമയം തന്നെ നേമം മണ്ഡലത്തിലേക്കും അദ്ദേഹത്തിന്‌റെ പേര് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് സുരേഷ് ഗോപി വീണ്ടും സിനിമയില്‍ സജീവമായത്.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‌റെ തിരിച്ചുവരവ്. പിന്നാലെ മാസ് ആക്ഷന്‍ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. കാവല്‍, ഒറ്റക്കൊമ്പന്‍, പാപ്പന്‍ തുടങ്ങിയവയെല്ലാം സൂപ്പര്‍താരത്തിന്‌റെതായി വരാനിരിക്കുന്ന എറ്റവും പുതിയ ചിത്രങ്ങളാണ്. ജോഷി ചിത്രമായ പാപ്പനാണ് നടന്‌റെതായി ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അടുത്തിടെയാണ് സിനിമയുടെ പ്രഖ്യാപനമുണ്ടായത്. വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.
നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. ചിത്രത്തിലെ നടന്റെ ഗെറ്റപ്പ് ചിത്രം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. സിനിമയുടെ ആദ്യ ടീസര്‍ സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ പുറത്തുവിട്ടിരുന്നു.


Click it and Unblock the Notifications