ഒടുക്കം ഉര്‍വശി സിനിമാക്കാരനെ ഭര്‍ത്താവാക്കി

പിന്നീട് ഇതേപ്പറ്റി ഉര്‍വശിയുമായി സംസാരിച്ചപ്പോള്‍ അവരെ താന്‍ കുറ്റപ്പെടുത്തിയെന്നും ലേഖനത്തില്‍ പല്ലിശേരി പറയുന്നു. ഉര്‍വശിയ്ക്ക് കിട്ടാവുന്ന യോഗ്യനായ ചെറുപ്പക്കാരനാണ് സുരേഷ് ഗോപിയെന്നായിരുന്നു തന്റെ അഭിപ്രായപ്പെട്ടത്. എന്നാല്‍ തനിയ്ക്കാ വിവാഹത്തിന് ഇഷ്ടമല്ലെന്നായിരുന്നു ഉര്‍വശി പറഞ്ഞത്. സിനിമാക്കാര്‍ തമ്മില്‍ വിവാഹം കഴിയ്ക്കുന്നതിന് എനിയ്ക്ക് യോജിപ്പില്ലെന്നും അന്ന് ഉര്‍വശി പറഞ്ഞതായി ലേഖകന്‍ ഓര്‍ക്കുന്നു.
ഈ വിവാഹഭ്യര്‍ത്ഥനയും നിരസിയ്ക്കലുമൊന്നും സുരേഷ് ഗോപിയും ഉര്‍വശിയും തമ്മിലുള്ള സൗഹൃദനത്തിന് ഇളക്കംതട്ടിച്ചില്ലെന്ന കാര്യമുറപ്പാണ്. ഇതിന് ശേഷവും ഈ ജോഡികള്‍ ഒട്ടേറെ സിനിമകളില്‍ ഒന്നിച്ചുവെന്നത് തന്നെ ഇതിന് തെളിവ്. എന്നാല്‍ ഏറെ പ്രതീക്ഷിച്ചിരുന്ന സുരേഷ് ഗോപിയ്ക്ക് ഉര്‍വശിയുടെ മറുപടി വേദന ഉണ്ടാക്കിയിരിക്കുമെന്ന കാര്യമുറപ്പാണ്.
പില്‍ക്കാലത്ത് ഉര്‍വശി പറഞ്ഞതു പോലെ സുന്ദരിയായ ഒരു യുവതിയെ തന്നെ സുരേഷ് ഗോപിയ്ക്ക് ഭാര്യയായി ലഭിച്ചു. നാല് മക്കളുമായി ഈ ദമ്പതിമാര്‍ സന്തോഷപൂര്‍വം ജീവിയ്ക്കുന്നു. അതേസമയം സിനിമാനടനെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞ ഉര്‍വശിയ്ക്ക് ഭര്‍ത്താവായത് ഒരു സിനിമാക്കാരന്‍ തന്നെ. പിന്നീട് ഇവര്‍ വിവാഹമോചിതരാവുകയും നടന്‍ മറ്റൊരു വിവാഹം കഴിച്ച് സകുടുംബം ജീവിയ്ക്കുന്നതും മലയാളികള്‍ കണ്ടു.
അടുത്തപേജില്‍


Click it and Unblock the Notifications