twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐ യില്‍ സുരേഷ് ഗോപി തകര്‍ത്തു!

    By Aswathi
    |

    എന്തൊക്കെയായിരുന്നു, ഐയില്‍ സുരേഷ് ഗോപി ഇല്ല, മുന്‍കോപക്കാരനായ സുരേഷ് ഗോപി ശങ്കറുമായി ഉടക്കിയതിനെ തുടര്‍ന്ന് സുരേഷ് ഗോപിയെ ശങ്കര്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കി, സുരേഷ് ഗോപി അഭിനയിച്ച ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും എഡിറ്റ് ചെയ്ത് നീക്കി....അങ്ങനെ എന്തൊക്കെ പുളുബോംബുകളാണ് പാപ്പരസികള്‍ പൊട്ടിച്ചത്. ഒടുവില്‍ ഐ റിലീസായപ്പോള്‍ ഹൊ സുരേഷേട്ടന്‍ കലക്കി!

    അത്രയേ ഉള്ളൂ കാര്യം. ചിത്രത്തില്‍ സുരേഷ് ഗോപിയുണ്ടെന്ന് അണിയറ പ്രവര്‍ത്തകരും സുരേഷ് ഗോപി തന്നെയും പറഞ്ഞപ്പോഴും ആരും വിശ്വസിച്ചില്ല. അര്‍നോള്‍ഡ് വരെ വന്ന ഐ യുടെ ഓഡിയോ ലോഞ്ചിന് സുരേഷ് ഗോപി വന്നില്ലല്ലോ, കൊച്ചിയില്‍ വച്ച് നടന്ന പ്രമോഷന്‍ പരിപാടിയ്ക്കും സുരേഷ് ഗോപി വന്നില്ലല്ലോ, ഐ യുടെ ട്രെയിലറില്‍ സുരേഷ് ഗോപി ഇല്ലല്ലോ എന്നൊക്കെ പറഞ്ഞാണ് ചിത്രത്തില്‍ സുരേഷ് ഗോപി ഇല്ലെന്ന് ചില സോഷ്യല്‍ മീഡിയകള്‍ വാദിച്ചത്.

    suresh-gopi-i

    ചിത്രത്തില്‍ സുരേഷ് ഗോപിയുടെ വേഷം സര്‍പ്രൈസാണ് എന്നാണ് ഓഡിയോ ലോഞ്ചിന് കൊച്ചിയില്‍ എത്തിയപ്പോള്‍ വിക്രം പറഞ്ഞിരുന്നത്. എന്നാല്‍ അത്ര വലിയ സര്‍പ്രൈസ് ഒന്നുമായിരുന്നില്ല. വേഷം എന്തായിരുന്നു എന്ന് തുടക്കം മുതലേ പ്രേക്ഷകര്‍ക്ക് മനസ്സിലാവുന്നതേയുള്ളൂ. പക്ഷെ മര്‍മ്മ പ്രധാനമായ വേഷമാണ് സുരേഷ് ഗോപിയ്ക്ക് ചിത്രത്തില്‍. അത് അദ്ദേഹം തകര്‍ത്തഭിനയിക്കുകയും ചെയ്തു. വേഷമെന്താണ് എന്നൊക്കെ തിയേറ്ററില്‍ പോയിരുന്നു കാണുന്നതാവും നല്ലത്.

    English summary
    Suresh Gopi was awesome in Shankar's I
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X