മോഹന്‍ലാല്‍ എന്ന സംവിധായകന് ആശംസ നേര്‍ന്ന് സുരേഷ് ഗോപി, ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് ഇന്നാണ് തുടക്കമായത്. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ നടന്ന പൂജാ ചടങ്ങില്‍ താരങ്ങളും സംവിധായകരും മറ്റു സിനിമാ പ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, സംവിധായകരായ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, സിദ്ധിഖ്, ബ്ലെസി, ലാല്‍ ഉള്‍പ്പെടെയുളളവരെല്ലാം ചടങ്ങിന് എത്തി. അതേസമയം ചടങ്ങിന് എത്താത്തവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ലാലേട്ടന് ആശംസകള്‍ നേര്‍ന്നത്.

mohanlal-sureshgopi

കൂട്ടത്തില്‍ മോഹന്‍ലാലിന്‌റെ അടുത്ത സുഹൃത്തായ സുരേഷ് ഗോപിയുടെതായി വന്ന ആശംസാ കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. മോഹന്‍ലാലിനൊപ്പമുളള ഒരു പഴയചിത്രം പങ്കുവെച്ചാണ് സുരേഷ് ഗോപി എത്തിയത്. "അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയും, പാട്ടുപാടാന്‍ കഴിയും, ശരീരം നന്നായി ചലിപ്പിക്കാനും അദ്ദേഹത്തിന്‌റെ കഴിവുകളെ സമ്പന്നമാക്കാന്‍ എന്തുചെയ്യാനും കഴിയും.

ഇന്ന് അദ്ദേഹം ഒരു സംവിധായകനെന്ന നിലയില്‍ ഒരു പുതിയ യാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഈ അതിശയകരമായ തുടക്കത്തില്‍ എന്റെ പ്രിയപ്പെട്ട ലാലിന് എല്ലാ വിധ ആശംസകളും വിജയം മാത്രവും നേരുന്നു. ബറോസിന്‌റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും പ്രത്യേകിച്ച് ജിജോ പുന്നൂസ്, ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ശിവന്‍ എന്നിവര്‍ക്കും എല്ലാ വിജയാശംസകളും നേരുന്നു. സുരേഷ് ഗോപി കുറിച്ചു.

ഹോട്ട് ചിത്രങ്ങളുമായി ബോളിവുഡ് നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

അതേസമയം ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ബറോസില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസാണ് ബറോസിന്‌റെ തിരക്കഥ എഴുതിയിരിക്കുന്നത്. ത്രീഡി ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന സിനിമ ദൃശ്യവിസ്മയം തന്നെയാകും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. വിദേശ താരങ്ങളും മോഹന്‍ലാലിന്റെ ബറോസില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: mohanlal suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X