സുരേഷ് ഗോപി ചിത്രങ്ങളുടെ റിലീസ് വൈകുന്നു
ചിത്രങ്ങളുടെ റീലിസിങ്ങിലെ പാളിച്ചകള്‍ സുരേഷ് ഗോപിയ്‌ക്ക് വിനയാകുന്നു.
വര്‍ഷാരംഭം മുതല്‍ തുടരെ തുടരെ സിനിമകളില്‍ അഭിനയിച്ചെങ്കിലും ഈ ചിത്രങ്ങളൊന്നും തിയറ്ററുകളിലെത്തിയ്‌ക്കാന്‍ ശ്രമിയ്‌ക്കാത്തതും ഇതിനനുസരിച്ച് പുതിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് നിയന്ത്രിയ്‌ക്കാന്‍ കഴിയാതിരുന്നതുമാണ് താരത്തിന് വിനയായി തീര്‍ന്നിരിയ്‌ക്കുന്നത്.
ലാപ്‌ടോപ്, ബുള്ളറ്റ്, കളക്ടര്‍, ആയുധം എന്നിങ്ങനെ നാല് സിനിമകളാണ് സുരേഷ് ഗോപിയുടെതായി പുറത്തു വരാനുള്ളത്. ഈ സിനിമകളുടെ ലാബ് ജോലികളടക്കം എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.
ഇതില്‍ ലാപ്‌ടോപ് ഈയാഴ്‌ച അവസാനത്തോടെ തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. മറ്റൊരു സുരേഷ് ഗോപി ചിത്രമായ ആയുധത്തിന്റെ റിലീസ് ആഗസ്റ്റ് എട്ടിനാണ് നിശ്ചയിച്ചിരിയ്‌ക്കുന്നത്. മറ്റു രണ്ടു ചിത്രങ്ങളുടെ റീലിസിനെക്കുറിച്ച് ഇതു വരെ തീരുമാനമൊന്നുമായിട്ടില്ല.
ഇവയ്‌ക്കു പുറമെ ഷൂട്ടിംഗ് ആരംഭിച്ച കാവ്യം, താവളം എന്നീ സുരേഷ് ഗോപി ചിത്രങ്ങളും അടുത്തു തന്നെ പൂര്‍ത്തിയാകും. ഈ സിനിമകളെല്ലാം അടുത്തടുത്ത് റീലിസ് ചെയ്യുന്നതോടെ കേരളത്തിലെ തിയറ്ററുകള്‍ സുരേഷ് ഗോപി മയമായി മാറും.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications