മോഹന്‍ലാലിനൊപ്പമല്ല പ്രണവിനൊപ്പമുള്ള രംഗങ്ങളായിരുന്നു! സ്വപ്നമായിരുന്നു ഇതെന്ന് സുരേഷ് കൃഷ്ണ!

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചെത്തുകയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്ക് എന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണത്തെ വരവിന് പ്രത്യേകതകളേറെയാണ്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് ചിത്രമെത്തുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ പുരോഗമിച്ച് വരികയാണ്. മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്ന സിനിമയില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും ഒരുമിക്കുന്നുണ്ട്. താരപുത്രന്‍മാരുടേയും താരപുത്രികളുടേയും സംഗമത്തിനുള്ള വേദി കൂടിയായി മാറിയിരിക്കുകയാണ് ഈ ചിത്രം.

ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ , സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ , ഫാസില്‍ എന്നിവരുടെ ലുക്ക് ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ജോയിന്‍ ചെയ്തുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. വീട്ടിലേക്ക് തിരിച്ചുവന്ന പ്രതീതിയാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നതെന്നും വീണ്ടും മലയാളത്തിലേക്കെത്താന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നുംകീര്‍ത്തി പറഞ്ഞിരുന്നു. ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് വ്യക്തമാക്കി സുരേഷ് കൃഷ്ണയും രംഗത്തുവന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ചിത്രത്തെക്കുറിച്ച് വിശദീകരിച്ചത്.

സ്വപ്‌നമായിരുന്നു

സ്വപ്‌നമായിരുന്നു

ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഇതിനോടകം തന്നെ സുരേഷ് കൃഷ്ണ തെളിയിച്ചിരുന്നു. വില്ലനായും സഹനടനായും നിറഞ്ഞുനിന്ന താരമായിരുന്നു അദ്ദേഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്‍രെ സ്വപ്‌നം സാക്ഷാത്ക്കരിച്ചതിന്‍രെ സന്തോഷത്തിലാണ് അദ്ദേഹം. സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് അത് സാധ്യമായത്. അതും മരക്കാറിലൂടെ. ആ സന്തോഷമാണ് താരം ഇപ്പോള്‍ പങ്കുവെച്ചിട്ടുള്ളത്.

മോഹന്‍ലാലിനൊപ്പമുള്ള രംഗങ്ങളില്ല

മോഹന്‍ലാലിനൊപ്പമുള്ള രംഗങ്ങളില്ല

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്‍രെ സന്തോഷത്തിലാണ് സുരേഷ് കൃഷ്ണ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ആ സന്തോഷം പ്രകടിപ്പിച്ചത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ ഭാഗമാവുമ്പോള്‍ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന മോഹം കൂടിയാണ് സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് സുരേഷ് കൃഷണ കുറിച്ചിട്ടുണ്ട്. മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പം പ്രവര്‍ത്തിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള രംഗങ്ങളൊന്നും തനിക്കുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

പ്രണവിനൊപ്പമാണ് അഭിനയിച്ചത്

പ്രണവിനൊപ്പമാണ് അഭിനയിച്ചത്

താരപുത്രന്‍മാരില്‍ പ്രധാനികളിലൊരാളായ പ്രണവ് മോഹന്‍ലാലിനൊപ്പമായിരുന്നു താനഭിനയിച്ചിരുന്നതെന്ന് സുരേഷ് കൃഷ്ണ കുറിച്ചിട്ടുണ്ട്. അത് മറ്റൊരു അനുഭവമായിരുന്നു. പ്രണവിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അദ്ദേഹം കുറിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു പ്രണവെത്തിയത്. രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രന്‍ മരക്കാറിലേക്കെത്തിയത്. കല്യാണിയാണ് പ്രണവിന് നായികയായെത്തിയത്. ഇരുവരുടേയും ഗാനരംഗങ്ങള്‍ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു.

ഫാസിലിനൊപ്പവും പ്രവര്‍ത്തിച്ചു

ഫാസിലിനൊപ്പവും പ്രവര്‍ത്തിച്ചു

എന്തുകൊണ്ടും കരിയറിലെ പ്രധാന സിനിമകളിലൊന്നാണ് മരക്കാര്‍. പ്രിയദര്‍ശനും മോഹന്‍ലാലും പ്രണവും മാത്രമല്ല, ഈ ചിത്രത്തിലൂടെ ഫാസിലിനൊപ്പം പ്രവര്‍ത്തിക്കാനും തനിക്ക് കഴിഞ്ഞിരുന്നുവെന്നും സുരേഷ് കൃഷ്ണ കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അഭിനയിച്ചിട്ടില്ല എങ്കില്‍ക്കൂടിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയതില്‍ പ്രിയദര്‍ശന് നന്ദി പറയുന്നുവെന്നും സുരേഷ് കൃഷ്ണ കുറിച്ചിട്ടുണ്ട്.

പോസ്റ്റ് കാണാം

സുരേഷ് കൃഷ്ണയുടെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X