മമ്മൂട്ടി മെഗാസ്റ്റാറാവുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്, സുരേഷ് കൃഷ്ണയുടെ വാക്കുകള്‍ വൈറല്‍
മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ് സിനിമാപ്രവര്‍ത്തകര്‍ എത്താറുണ്ട്. വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ സുരേഷ് കൃഷ്ണയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രാക്ഷസരാജാവ്, വജ്രം, പഴശ്ശിരാജ, ഗാനഗന്ധര്‍വ്വന്‍ തുടങ്ങി നിരവധി സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. കരിയറിലെ പ്രധാന മാറ്റങ്ങളെല്ലാം വന്നത് മമ്മൂട്ടിക്കൊപ്പമുള്ള സിനിമകളിലൂടെയായിരുന്നുവെന്ന് താരം പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുരേഷ് കൃഷ്ണ മമ്മൂട്ടിയെക്കുറിച്ച് വാചാലനായത്.
വില്ലത്തരത്തിലൂടെയായിരുന്നു സുരേഷ് കൃഷ്ണ ശ്രദ്ധ നേടിയത്. കരിയറിലെ പ്രധാന സിനിമകളിലൊന്നായിരുന്നു രാക്ഷസരാജാവ്. ഈ സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു മമ്മൂട്ടിയുമായി കൂടുതല്‍ അടുത്തിടപഴകിയത്. അന്ന് വില്ലന്‍ വേഷങ്ങളായിരുന്നു ചെയ്തിരുന്നതെല്ലാം. ചുമ്മാനിന്ന് അടി മേടിക്കാതെ മാറ്റി പിടിക്കൂയെന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞത്. അന്ന് തൊട്ടേ മമ്മൂക്കയുടെ അടുത്ത് പോയി ഇരിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം കിട്ടിയിരുന്നുവെന്ന് സുരേഷ് കൃഷ്ണ പറയുന്നു.
കുട്ടിക്കാലത്ത് താന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അതിഥിയായി മമ്മൂക്ക എത്തിയിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയിലെ ഒരു ഷൂട്ടിങ് സെറ്റില്‍ വെച്ച് അദ്ദേഹത്തെ ദൂരെ മാറി നിന്ന് കണ്ടു. പിന്നേയും കുറേക്കാലത്തിന് ശേഷമാണ് അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിയുന്നത്. സീരിയലില്‍ നിന്ന് സിനിമയിലെത്തിയ ശേഷമായിരുന്നു അത്.

മമ്മൂക്കയ്ക്ക് മുന്‍പ് മലയാളത്തില്‍ ഒരു മെഗാസ്റ്റാര്‍ ഉണ്ടായിരുന്നതായി എനിക്കറിയില്ല. മമ്മൂയ്ക്കക്ക് ശേഷവും ആ പദവിയിലേക്ക് മറ്റൊരാള്‍ വരുമെന്നും തോന്നുന്നില്ല. കാരണം ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവെക്കുക എന്നത് ചെറിയ കാര്യമല്ല. ഭൂരിഭാഗം ആളുകളും അഭിനയിച്ച് കുറച്ച് കാശൊക്കെ കിട്ടിയാല്‍ കണ്ണില്‍ക്കണ്ട ഭക്ഷണമൊക്കെ കഴിച്ച് ജീവിതം ആഘോഷിച്ച് ചെറിയ കാലത്തില്‍ അസ്തമിക്കും. എന്നാല്‍ ഇദ്ദേഹം ഇപ്പോഴും ആരോഗ്യം കാത്തുസൂക്ഷിക്കാനെടുക്കുന്ന ചിട്ടകള്‍ കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും.
Recommended Video
ഇത് മാത്രമല്ല ഏതൊരു വിഷയമായാലും സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ മമ്മൂക്ക തയ്യാറാകുമെന്നും ചിലരുടെ മനസില്‍ ഒന്നും മുഖത്ത് മറ്റൊന്നുമായിരിക്കുമെന്നും സുരേഷ് കൃഷ്ണ പറയുന്നു. മമ്മൂക്ക മനസിലുള്ളത് മുഖത്ത് കാണിക്കും. ശുദ്ധരായ മനുഷ്യര്‍ക്ക് മാത്രമേ അങ്ങനെ സാധിക്കുകയുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.


Click it and Unblock the Notifications











