സുരേഷ് നായര്‍ ഇപ്പോഴെന്റെ ഇഷ്ട തോഴനെന്ന് അമല പോള്‍
ആരാണീ സുരേഷ് നായര്‍ എന്നാവും ചിന്തിക്കുന്നത്. മലയാളികള്‍ക്കത്ര പരിചിതമല്ലെങ്കിലും ബോളിവുഡ് സിനിമാ ലോകത്ത് സുരേഷ് നായരെ അറിയാത്തവര്‍ ചുരുക്കം. നമസ്‌തേ ലണ്ടന്‍, കഹാനി തുടങ്ങി ബോളുവുഡില്‍ ഒത്തിരി ഹിറ്റുകള്‍ ഒരുക്കിയ സുരേഷ് നായര്‍ ഇപ്പോള്‍ തിരക്കഥയെഴുതിയിരിക്കുന്നത് 'ലൈല ഓ ലൈല' എന്ന മലയാളം സിനിമയിക്കാണ്.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും അമല പോളുമാണ് താരജോഡികള്‍. ഭര്‍ത്താവ് വിജയ്‌ക്കൊപ്പമുള്ള ടൂറ് കഴിഞ്ഞ് അമല പോള്‍ വീണ്ടും ലൈല ഓ ലൈലയുടെ സെറ്റില്‍ തിരിച്ചെത്തി. സെറ്റില്‍ അമലയുടെ ഇഷ്ടതോഴന്‍ സുരേഷ് നായരാണത്രെ.

സുരേഷ് നായര്‍ ബോളിവുഡിലെ വലിയൊരു സ്‌ക്രിപ്റ്റ് റൈറ്ററാണെന്ന തോന്നല്‍ എനിക്കില്ല. അദ്ദേഹത്തെ പോലെ ഒരു വിശാലമനസ്സുള്ള ആളെ ഞാനിതുവരെ കണ്ടിട്ടില്ല. എനിക്കിപ്പോള്‍ അദ്ദേഹം ഏറ്റവും അടുത്ത സുഹൃത്താണ്. ബഡ്ഡി എന്നാണ് അമല വിശേഷിപ്പിച്ചത്.
മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് അമല ചിത്രത്തിലെത്തുന്നത്. ചെറിയൊരു റോളിലൂടെ അമലയുടെ അനുജന്‍ അഭിജീത്ത് പോളും ലൈല ഓ ലൈലയിലൂടെ അരങ്ങേറ്റം കുറിക്കുന്നു. രാഹുല്‍ ദേവാണ് ചിത്രത്തിലെ വില്ലനെ അവതരിപ്പിയ്ക്കുന്നത്.


Click it and Unblock the Notifications











