പോലീസ് വേഷം: അനാദരവ് കാണിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി
പോലീസ് വേഷമണിഞ്ഞ് പൊതു ചടങ്ങിലെത്തി പുലിവാല് പിടിച്ച സുരേഷ് ഗോപി തന്റെ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തി.
പോലീസ് വേഷമണിഞ്ഞതിലൂടെ താന്‍ ഒരു അനാദരവും പ്രകടിപ്പിച്ചിട്ടില്ലെന്നാണ് ഇക്കാര്യത്തില്‍ താരത്തിന്റെ പ്രതികരണം. ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നതിന് മുമ്പ് താന്‍ ട്വന്റി ട്വിന്റി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നു.
ഒരു മണിക്കൂര്‍ വൈകി പരിപാടിയില്‍ പങ്കെടുക്കാനായെത്തിയ താന്‍ ധൃതിയില്‍ ഷൂട്ടിങ്ങിനിടെ ധരിച്ചിരുന്ന വേഷത്തില്‍ ചടങ്ങിലെത്തുകയായിരുന്നുവെന്നും പറഞ്ഞു. ചിത്രത്തില്‍ സുരേഷ് ഗോപി പോലീസ് വേഷത്തിലാണ് അഭിനയിക്കുന്നത്.
കേരളാ പോലീസ് സംഘടിപ്പിച്ച ജനമൈത്രി എന്ന സംരഭത്തിന്റെ ഉദ്‌ഘാടനത്തിനോടനുബന്ധിച്ചെത്തിയ സുരേഷ് ഗോപിയുടെ പോലീസ് വേഷമാണ് വിവാദം സൃഷ്ടിച്ചിരിയ്‌ക്കുന്നത്.
ചടങ്ങിനിടെ യഥാര്‍ഥ പോലീസ് സുരേഷ് ഗോപിയെ സ്വീകരിച്ചാനയിച്ചതിലൂടെ മാനക്കേടുണ്ടാക്കുന്ന കാര്യമാണെന്നും കൃത്യ നിര്‍വാഹണത്തിലുള്ള വീഴ്‌ചയാണെന്നും നിയമ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം ഫിറോസ് എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
വിവാദവുമായി ബന്ധപ്പെട്ട് കോടതിയില്‍ മാപ്പു പറയാന്‍ തയ്യാറായ സാഹചര്യത്തില്‍ താരത്തിന് യാതൊരു ആശങ്കയ്‌ക്കും വകയില്ലെന്ന് നിയമവിദഗ്‌ദ്ധര്‍ പറയുന്നു. കൂടാതെ ചടങ്ങില്‍ പങ്കെടുക്കുന്ന സമയത്ത് താരം പോലീസ് തൊപ്പി ധരിച്ചിരുന്നില്ലെന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











