സുരേഷ് ഗോപിയുടെ ബുള്ളറ്റ്
നീണ്ട ഇടവേളക്കു ശേഷം നിസാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബുള്ളറ്റ്. സുരേഷ് ഗോപി നായകനായ ആക്ഷന്‍ ത്രില്ലറാണ് ഈ ചിത്രം.
കലാഭവന്‍ മണി, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, കോട്ടയം നസീര്‍, ബാല, അനൂപ് ചന്ദ്രന്‍, ബിജു കുട്ടന്‍, സോന, മരിയ, ശോഭാ മോഹന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന് തിരക്കഥ രചിക്കുന്നത് നാസിം വെള്ളിലയാണ്.
ചിത്രത്തിന്റെ പൂജ കൊച്ചിയിലെ ലാല്‍ സ്റ്റുഡിയോയില്‍ നടന്നു. നിസാറിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖ സംവിധായകരായ ജോണി ആന്റണിയും ലാല്‍ ജോസും വിളക്ക് കൊളുത്തി. വിനയന്‍, ലാല്‍, തമ്പി കണ്ണന്താനം തുടങ്ങിയവരും പങ്കെടുത്തു.
ബുള്ളറ്റിന്റെ ചിത്രീകരണം ഫിബ്രവരി 17ന് പാലക്കാട്ട് ആരംഭിക്കും. ബുള്ളറ്റ് പൂര്‍ത്തിയാക്കിയതിനു ശേഷം നിസാര്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ സത്യരാജും കലാഭവന്‍ മണിയും നായകന്മാരാവുന്ന ഷോയുടെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications