ഒരു ഹിറ്റ് ഇനിയും അകലെ

By Staff

സുരേഷ് ഗോപിക്കും ജയറാമിനും ഈ ചിത്രങ്ങളില്‍‍ ആശ്വാസവിജയത്തിന്റെ പ്രതീക്ഷയാണുള്ളത്. ജയറാമിന്റെ സിനിമകള്‍ ഒന്നൊന്നായി പരാജയങ്ങളുടെ നിരയില്‍ സ്ഥാനം പിടിക്കുകയാണെങ്കില്‍ സുരേഷ് ഗോപിയുടെ ഒരു ചിത്രം പോലും ഈ വര്‍ഷം ഹിറ്റായിട്ടില്ല.

ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയതിനു ശേഷം രണ്ട് ഹിറ്റുകള്‍ മാത്രമാണ് സുരേഷ് ഗോപിയുടെ ക്രെഡിറ്റിലുള്ളത്- ഭരത്ചന്ദ്രന്‍ ഐപിഎസും ചിന്താമണി കൊലക്കേസും. ടൈഗര്‍, ഡിറ്റക്ടീവ്, നാദിയ കൊല്ലപ്പെട്ട രാത്രി എന്നീ ചിത്രങ്ങള്‍ നിര്‍മാതാവിന് സാമ്പത്തികനഷ്ടം വരുത്തിവച്ചില്ല.

ഈ വര്‍ഷം ഉത്സവസീസണുകളില്‍ സുരേഷ് ഗോപിക്കു കൈപൊള്ളിയിട്ടേയുള്ളൂ. ഓണച്ചിത്രമായ കിച്ചാമണി എംബിഎയും റംസാന്‍ ചിത്രമായ ബ്ലാക്ക് ക്യാറ്റും ദയനീയമായി പരാജയപ്പെട്ടു. ടൈമിന്റെ വന്‍പരാജയത്തിനു ശേഷമാണ് ഇപ്പോള്‍ ഷാജി കൈലാസുമായി ചേര്‍ന്ന് ബൂട്ട്സ് തിയേറ്ററുകളിലെത്തിക്കുന്നത്.

ഒരു ഹിറ്റ് സുരേഷ് ഗോപിക്കും ജയറാമിനും ഇന്ന് ഒരു സ്വപ്നമാണ്. ഒരു മുന്‍കരുതലോടെ ബൂട്ട്സും നോവലും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമ്പോള്‍ അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുമോ?

മുന്‍ പേജ്-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X