ലാലിന്റെ അളിയനും ശ്രീനിയും
മോഹന്‍ലാലിന്റെ ഭാര്യാസഹോദരനായ സുരേഷ് ബാലാജി ബാബ, അണ്ണാമലൈ എന്നീ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ്. പക്ഷേ മോഹന്‍ലാലിനെ നായകനാക്കി മലയാളത്തിലൊരു ചിത്രം ചെയ്തപ്പോള്‍ കൈപൊള്ളി. പ്രിന്‍സ് എന്ന ബോക്സോഫീസ് ദുരന്തത്തിനു ശേഷം സുരേഷ് ബാലാജിയെ മലയാളത്തില്‍ കണ്ടിട്ടില്ല.
പ്രിന്‍സ് പുറത്തിറങ്ങി പത്തുവര്‍ഷത്തിലേറെ കഴിഞ്ഞു. പരാജയത്തിന്റെ കയ്പ് മറക്കാന്‍ ഈ നീണ്ട വര്‍ഷങ്ങള്‍ ധാരാളം. പ്രിന്‍സിന്റെ പരാജയകഥ മറന്ന് സുരേഷ് ബാലാജി വീണ്ടും മലയാളത്തിലെത്തുകയാണ്.
ഇത്തവണ പക്ഷേ സുരേഷ് ബാലാജിയുടെ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാലല്ല. ശ്രീനിവാസനെ നായകനാക്കിയാണ് സുരേഷ് ബാലാജി നീണ്ട ഇടവേളക്കു ശേഷം പുതിയ മലയാളചിത്രമൊരുക്കുന്നത്.
ചെന്നൈയിലെ പ്രശസ്ത ചലച്ചിത്ര സ്റ്റുഡിയോ ആയ വിജയവാഹിനി സ്റ്റുഡിയോ ആദ്യമായി നിര്‍മിക്കുന്ന മലയാളചിത്രമായിരിക്കും ഇത്. സെഞ്ച്വറി റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. മാര്‍ച്ച് ഇരുപതോടെ കൊച്ചിയില്‍ സുരേഷ് ബാലാജി-ശ്രീനിവാസന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.


Click it and Unblock the Notifications