'മോദി' കുര്‍ത്തയും ഷാളുമിട്ട് മോഹന്‍ലാല്‍! സൂര്യ 37 ലെ സര്‍പ്രൈസ് പൊളിഞ്ഞോ? കിടിലന്‍ ചിത്രം പുറത്ത്!

നെട്ടൂരാനും മഹേന്ദ്ര വര്‍മ്മയും എന്നിങ്ങനെ മോഹന്‍ലാല്‍ അനശ്വരമാക്കിയ ഒരുപാട് രാഷ്ട്രീയ കഥാപാത്രങ്ങളുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന സിനിമകളാണ്. ഇനി വരാനിരിക്കുന്ന രണ്ട് സിനിമകളിലും മോഹന്‍ലാല്‍ രാഷ്ട്രീക്കാരനായിട്ടാണ് അഭിനയിക്കുന്നത്. ലൂസിഫറിലും സൂര്യയ്‌ക്കൊപ്പമുള്ള സിനിമയിലുമാണ് മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനാവുന്നത്.

കെവി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ ലൊക്കേഷനില്‍ നിന്നുമുള്ള മോഹന്‍ലാലിന്റെ ചിത്രം പുറത്ത് വന്നതോടെയാണ് കഥാപാത്രത്തെ കുറിച്ചുള്ള സൂചനകള്‍ ആരാധകര്‍ കണ്ടെത്തിയത്. ചിത്രത്തില്‍
മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി അഭിനയിക്കുന്നു എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം മുതല്‍ വന്നത്. ചന്ദ്രകാന്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്.

suriya-37-mohanlal-s-mass-look

ഇപ്പോള്‍ മോഹന്‍ലാലിന്റെ മറ്റൊരു ചിത്രം കൂടി പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിനാണ് പ്രത്യേകത. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ കുര്‍ത്തയുമായി സാമ്യമുള്ള വസ്ത്രവും അതിനൊപ്പം ഒരു ഷാളുമാണ് മോഹന്‍ലാലിന്റെ വേഷം. മാത്രമല്ല മുടിയും താടിയും നരപ്പിക്കുകയും കണ്ണട വെക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ മോഹന്‍ലാല്‍ മോദിയുമായി കൂടികാഴ്ച നടത്തിയിരുന്നു. പിന്നാലെ സൂര്യ 37 ല്‍ മോഹന്‍ലാല്‍ പ്രധാന മന്ത്രിയാവുന്നു എന്ന വാര്‍ത്ത വന്നതും ചില സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് മോദിയുടെ വേഷമാണോ എന്നാണ് ഇനി അറിയാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X