»   » സൂര്യയും ജ്യോതികയും അപ്രതീക്ഷിതമായി മുന്നിലെത്തിയപ്പോള്‍ നിവിന്‍ പോളി ചെയ്തത്? കൊച്ചുണ്ണി ഞെട്ടിയോ?

സൂര്യയും ജ്യോതികയും അപ്രതീക്ഷിതമായി മുന്നിലെത്തിയപ്പോള്‍ നിവിന്‍ പോളി ചെയ്തത്? കൊച്ചുണ്ണി ഞെട്ടിയോ?

Posted By:
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയെ കാണാന്‍ കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിലെത്തിയ അതിഥികളെ കണ്ട് അണിയറപ്രവര്‍ത്തകര്‍ അമ്പരന്നു. തെന്നിന്ത്യയുടെ സ്വന്തം താരദമ്പതികളായ സൂര്യയും ജ്യോതികയുമാണ് താരത്തെ കാണാനെത്തിയത്. കേരള- കര്‍ണ്ണാടക അതിര്‍ത്തിയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

ദിലീപിനൊപ്പമുള്ള ജീവിതത്തിന് ഒരു വയസ്സ്, വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത് ഇങ്ങനെയാണോ? എങ്ങനെ?

സൂര്യ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ജ്യോതികയുടെ പ്രവര്‍ത്തിയില്‍ ആശങ്കയുമായി ആരാധകര്‍!

താരപരിവേഷമില്ലാതെ ലൊക്കേഷനിലെത്തിയ താരദമ്പതികളെ കണ്ടതോടെ അണിയറപ്രവര്‍ത്തകര്‍ ആകെ സന്തോഷത്തിലായി. സിനിമയ്ക്ക് ആശംസ നേര്‍ന്നതിനോടൊപ്പം തന്നെ കേക്ക് മുറിച്ച് സന്തോഷവും പങ്കുവെച്ചാണ് താരദമ്പതികള്‍ യാത്രയായത്.

കൊച്ചുണ്ണിയെ കാണാനെത്തിയ അതിഥികള്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലാണ് നിവിന്‍ പോലി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ രാമാടി എന്ന ഗ്രാമത്തില്‍ വെച്ചാണ് ചിത്രീകരണം നടക്കുന്നത്.

താരപരിവേഷമില്ലാതെ താരദമ്പതികള്‍

താരപരിവേഷങ്ങളൊന്നുമില്ലാതെയാണ് സൂര്യയും ജ്യോതികയും ലൊക്കേഷനിലെത്തിയത്. നിവിന്‍ പോളിയോടും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം സമയം ചെലവഴിക്കുകയും കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തതിന് ശേഷമാണ് താരദമ്പതികള്‍ മടങ്ങിയത്.

ജ്യോതികയുടെ ശക്തമായ തിരിച്ചുവരവിന് പിന്നില്‍

സൂര്യയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ജ്യോതിക നീണ്ട ഇടവേളയ്്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയത് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലെ എന്ന സിനിമയിലൂടെയായിരുന്നു. ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. അതിന് കാരണക്കാരനായ സംവിധായകനെക്കണ്ട് പരിചയം പുതുക്കുകയെന്ന കാര്യം കൂടി ഈ സന്ദര്‍ശനത്തിന് പിന്നിലുണ്ടായിരുന്നു.

നിവിന്‍ പോളിക്ക് ലഭിക്കുന്ന സ്വീകാര്യത

മലയാളത്തില്‍ മാത്രമല്ല തമിഴിലും മികച്ച സ്വീകാര്യത ലഭിക്കുന്ന താരമാണ് നിവിന്‍ പോളി. പുതിയ തമിഴ് ചിത്രമായ റിച്ചി റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് താരദമ്പതികള്‍ യുവതാരത്തെ കാണാനെത്തിയത്.

വൈറലായ ലുക്ക്

കായംകുളം കൊച്ചുണ്ണിയെന്ന സിനിമ പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. പറ്റെ വെട്ടിയ മുടിയും പിരിച്ച കൊമ്പന്‍ മീശയുമായുള്ള താരത്തിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നായികയായി അമല പോള്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോളാണ് നായികയായി എത്തുന്നത്. ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

English summary
Actors Suriya and Jyothika will apparently be dropping by the sets of Nivin Pauly's upcoming period film Kayamkulam Kochunni, which is currently being shot in Mangalore. The Malayalam film is being directed by Rosshan Andrrews, who had also helmed Jyothika's comeback movie 36 Vayadhinile that Suriya had produced.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam