»   » ഗൗതംമേനോനായി ഇനിയും കാത്തിരിക്കാന്‍ വയ്യ; സുര്യ

ഗൗതംമേനോനായി ഇനിയും കാത്തിരിക്കാന്‍ വയ്യ; സുര്യ

Posted By:
Subscribe to Filmibeat Malayalam

കാകാ കാക, വാരണം ആയിരം എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ തമിഴ് സിനിമാ ലോകത്തിന് നല്‍കിയ സൂര്യയും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ആ പ്രതീക്ഷ ഇനി വേണ്ട. സൂര്യ ഗൗതം മേനോനുമായുള്ള കൂട്ടുകെട്ട് വേണ്ടെന്ന് വയ്ക്കുന്നു.

ഗൗതം മേനോനുമായി കാരാറൊപ്പിട്ട 'ദ്രുവനച്ചിത്തിരം' എന്ന ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് സൂര്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിന് വേണ്ടി കരാറൊപ്പിട്ടിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും താരത്തിനിതുവരെ സംവിധായകന്‍ സക്രിപ്റ്റ് നല്‍കിയില്ലത്രെ.

Surya and Gautham Menon

ചിത്രത്തിന്റെ പൂജയ്ക്കും ഫോട്ടോഷൂട്ടിനുമെല്ലാം താന്‍ പങ്കെടുത്തിട്ടുണ്ട്. കഥയ്ക്ക് വേണ്ടി ആറ് മാസമായി താന്‍ സംവിധായകനോട് ചോദിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ല. സിങ്കം ടുവിന് ശേഷം താന്‍ ദ്രുവനച്ചിത്തിരത്തിന് വേണ്ടി തയ്യാറെടുത്ത് നില്‍ക്കുകയാണ്. സൂര്യ വ്യക്തമാക്കി.

സക്രിപ്റ്റിന് വേണ്ടി ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്ന് സൂര്യ അറിയിച്ചു. സൂര്യയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ ചിത്രമാണ് ഗൗതമുമായി ഒന്നിച്ച കാകാ കാക. ആ കൂട്ടുകെട്ട് വീണ്ടും ചേര്‍ന്നപ്പോള്‍ വാരണം ആയിരം എന്ന സൂപ്പര്‍ഹിറ്റും പിറന്നു.

English summary
Actor Suriya has opted out of Tamil thriller ‘Dhruva Natchathiram’, which was launched a few months back, as he felt that filmmaker Gautham Vasudev Menon was taking too much time to tweak the story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam