സൂര്യയും ജ്യോതികയും യുഎസില്‍ അവധിയാഘോഷത്തില്‍
വിശ്രമിമില്ലാത്ത അഭിനയ ജീവിതത്തില്‍ നിന്ന ഇടയ്ക്ക് ചെറിയൊരു അവധിയെടുത്ത് കുടുംബത്തോടൊപ്പം വിദേശ രാജ്യങ്ങളില്‍ ചെലഴിക്കുന്നത് താരങ്ങളുടെ വിനോദമാണ്. എല്ലാ തിരക്കുകളും മാറ്റിവച്ച് കുടുംബത്തോടൊപ്പം അല്പ സമയം. പക്ഷെ തമിഴ് നടന്‍ സൂര്യ ഇതില്‍ നിന്നല്‍പം വ്യത്യസ്തനായിരുന്നു. സിനിമയും കുടുംബ ജീവിതവും ഒരുമിച്ച് ആസ്വദിച്ച് മുന്നോട്ട് കൊണ്ടു പോകുന്നതുകൊണ്ട് അങ്ങനെയൊരു അവധിയാഘോഷം വേണ്ട വന്നിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ സൂര്യയും ഒരു അവധി ആഘോഷത്തിലാണ്. ഭാര്യ ജ്യോതികയ്ക്കും മക്കള്‍ക്കുമൊപ്പം യു എസില്‍ അവധി ആഘോഷിക്കുകയാണ് സൂര്യ. ഒരുമാസത്തേയ്ക്ക് സിനിമാഭിനയ്തതിന് പൂര്‍ണമായും അവധി പ്രഖ്യാപിച്ചു. ഇനി ജൂണില്‍ മാത്രമേ നാട്ടിലേക്ക് മടക്കയാത്രയുള്ളൂ.

അതേ സമയം സൂര്യ ചെയ്തു കൊണ്ടിരിക്കുന്ന ലിങ്കുസ്വാമി ചിത്രമായ അഞ്ജാന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. ഷൂട്ടിങ്ങിനിടെ സൂര്യയ്ക്ക് പരിക്കേറ്റതുകാരണം ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഈ പരിക്കുകാരണം തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താനും വടിയും കുട്ടിപ്പിടിച്ചാണ് സൂര്യ എത്തിയത്. ഇപ്പോഴും പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ടില്ല.
എന്നാല്‍ അഞ്ജാനിന്റെ തൊണ്ണൂറു ശതമാനം ഷൂട്ടും കഴിഞ്ഞെന്നാണ് കേള്‍ക്കുന്നത്. സമാന്തയുമൊന്നിച്ചുള്ള ഒരു പട്ട് രംഗമാണ് ഇനി ചിത്രീകരിക്കാനുള്ളത്. യു എസില്‍ നിന്ന് മടങ്ങി വന്നതിന് ശേഷമേ ഇനി ഇത് ചിത്രീകരിക്കൂ. അപ്പോഴേക്കും സൂര്യയുടെ കാലിന്റെ പരിക്കും ബേധമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











