ലാലേട്ടനെ വില്ലനാക്കി, മമ്മൂട്ടിയെ അച്ഛനാക്കി? ഏട്ടനൊപ്പം മാത്രമല്ല ഇക്കക്കൊപ്പവും സിങ്കം സൂര്യ..

മോഹന്‍ലാല്‍ തമിഴില്‍ വിജയിക്ക് ഒപ്പം അഭിനയിച്ചിരുന്നെങ്കില്‍ അത് അച്ഛന്‍ വേഷത്തിലായിരുന്നു. എന്നാല്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നതാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അടുത്തിടെയാണ് മലയാളത്തിലെ നരസിംഹം തമിഴിലെ സിങ്കത്തിനൊപ്പം അഭിനയിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.

സൂര്യയ്ക്ക് മോഹന്‍ലാലിനെ മതി മമ്മൂട്ടിയെ വേണ്ടെന്ന് ആരാധകരുടെ യുദ്ധത്തിനിടയില്‍ പലരും പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂട്ടിയ്‌ക്കൊപ്പവും സൂര്യ അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് മമ്മൂട്ടിയും സൂര്യയും ഒന്നിക്കുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു..

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു..

ജില്ല എന്ന സിനിമയില്‍ അച്ഛന്‍ വേഷത്തില്‍ ഇളയദളപതി വിജയ്‌ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. വീണ്ടും തമിഴിലഭിനയിക്കാനുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍. ഇത്തവണ സിങ്കം സൂര്യയ്‌ക്കൊപ്പമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ നിറയെ സിനിമകളുണ്ടെങ്കിലും കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് മോഹന്‍ലാലും സൂര്യയും ഒന്നിച്ചഭിനയിക്കുന്നത്. തങ്ങള്‍ രണ്ടാളും ഒന്നിക്കുന്ന കാര്യം ഔദ്യോഗികമായി സൂര്യയും മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.

 സൂര്യ 37

സൂര്യ 37

സൂര്യ 37 എന്നാണ് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്ന സിനിമ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ഈ പേര് മാറ്റാന്‍ സാധ്യതയുണ്ടെന്നുള്ള കാര്യം അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു. പട്ടുക്കോട്ടയ് പ്രഭാകര്‍ എന്ന് പേരിട്ടതായിട്ടും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇങ്ങനെ ഒരു സിനിമ സാധ്യമാക്കാന്‍ ശ്രമിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നായിരുന്നു സൂര്യ പറഞ്ഞിരുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് രണ്ട് സംസ്ഥാനങ്ങളും.

നായിക ആരാവും..?

നായിക ആരാവും..?

അല്ലു അര്‍ജുന്റെ അനിയന്‍ അല്ലു സീരിഷും സിനിമയില്‍ ഉണ്ടാവുമെന്നുള്ള റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കും എന്നതിനെ കുറിച്ചറിയാനും ആരാധകര്‍ വലിയ ആകാംഷയിലാണ്. ഏറ്റവുമധികം ഊഹാപോഹങ്ങള്‍ നടക്കുന്നത് നായികയെ കുറിച്ച് അറിയാനായിരുന്നു. വനമകന്‍ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സയേഷ സിനിമയില്‍ സൂര്യയുടെ നായികയാവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഇല്ലെങ്കിലും അത് ഉടന്‍ ഉണ്ടാവുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.

വില്ലനോ?

വില്ലനോ?

സിനിമയില്‍ മോഹന്‍ലാല്‍ വില്ലനായി അഭിനയിക്കുന്നതായിട്ടും വാര്‍ത്ത വന്നിരുന്നു. സാധാരണ വില്ലന്‍ വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഈ സിനിമയിലേ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി പതിനഞ്ച് കോടിക്ക് മുകളില്‍ പ്രതിഫലം മോഹന്‍ലാല്‍ വാങ്ങുന്നതായി സൂചന. എന്നാല്‍ കൃത്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. അയന്‍, കോ, തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കെവി ആനന്ദിന്റെ സംവിധാനം. തമിഴില്‍ നിന്നും നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമകളായ 2.0, ഇന്ത്യന്‍ 2 എന്നീ സിനിമകള്‍ നിര്‍മ്മിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍സിന്റെ കീഴിലാണെന്നുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

മമ്മൂട്ടിയ്‌ക്കൊപ്പവും അഭിനയിക്കുന്നു..

മമ്മൂട്ടിയ്‌ക്കൊപ്പവും അഭിനയിക്കുന്നു..

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന സിനിമയെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടന്നു. ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പവും സൂര്യ അഭിനയിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന തെലുങ്ക് സിനിമയാണ് യാത്ര. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആറിന്റെ 147 കിലോമീറ്റര്‍ പദയാത്ര ഇതിവൃത്തമാക്കി സിനിമ നിര്‍മ്മിക്കുന്നതായിട്ടാണ് സൂചനകള്‍.

 സൂര്യയുടെ വേഷം

സൂര്യയുടെ വേഷം

മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഏപ്രില്‍ ഒന്നിനായിരുന്നു ആരംഭിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി നയന്‍താര അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുുന്നു. ഇപ്പോള്‍ സൂര്യ വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ മകന്റെ വേഷത്തില്‍ അഭിനയിക്കുന്നതായിട്ടാണ് ടൈംസ്് ഓഫ് ഇ്ന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗികമായ തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചനകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X