»   » പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ എത്തുമോ എന്തോ... തമിഴകത്ത് ഒരു വന്‍ അവസരം!!!

പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ എത്തുമോ എന്തോ... തമിഴകത്ത് ഒരു വന്‍ അവസരം!!!

Posted By: Aswini P
Subscribe to Filmibeat Malayalam

പുരികം ഒന്ന് ഉയര്‍ത്തി കണ്ണടിച്ചതോടെ തൃശ്ശൂര്‍ക്കാരി പ്രിയ പ്രകാശ് വാര്യര്‍ ഇന്റര്‍നാഷണല്‍ തരംഗമായി മാറിക്കഴിഞ്ഞു. ഒറ്റ സീന്‍ കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ ഇടം നേടിയ ആദ്യത്തെ നായികയാവും ഒരുപക്ഷെ പ്രിയ.

പ്രിയയുടെ സൈറ്റടിയിൽ അനിരുദ്ധും വീണു!! അടുത്തത് തമിഴിലേയ്ക്കോ... വീഡിയോ കാണാം

ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവേ എന്ന ഗാനവും അതിലെ രംഗങ്ങളും വൈറലായതോടെ പ്രിയ പ്രകാശ് വാര്യര്‍ക്ക് ബോളിവുഡ് സിനിമയില്‍ നിന്ന് വരെ അവസരങ്ങള്‍ വന്നതായി കേട്ടു. ബോളുവുഡില്‍ എത്തുമോ എന്തോ.. പ്രിയയ്ക്ക് എന്തായാലും തമിഴകത്ത് നിന്ന് നല്ല ഒരു അവസരം വന്നിട്ടുണ്ട്.
75 ദിവസവും 35 സിനിമയും, ആകെ ഒരൊറ്റ ചിത്രമാണ് സൂപ്പര്‍ഹിറ്റായത്, എന്ത് പറ്റി മലയാള സിനിമയ്ക്ക്?

സൂര്യ ചിത്രത്തില്‍

തമിഴകത്ത് നിന്നും ധാരാളം അവസരങ്ങള്‍ പ്രയയ്ക്ക് വരുന്നുണ്ട്. അതില്‍ ഒന്നാണ് സൂര്യയെ നായകനാക്കി കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം. ലിങ്ക പ്രൊഡക്ഷന്‍സ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഹാരിസ് ജയരാജാണ്.

പ്രിയ ചെയ്യുമോ

തമിഴകത്തെ സംബന്ധിച്ച് മികച്ചൊരു കൂട്ടുകെട്ടാണ് സൂര്യ - കെവി ആനന്ദ്- ഹാരിസ് ജയരാജ് ടീമിന്റെ ഈ ചിത്രം. ഈ അവസരം പ്രിയ സ്വീകരിയ്ക്കുമോ എന്നാണ് പ്രിയ ഫാന്‍സ് ഉറ്റുനോക്കുന്നത്.

ബോളിവുഡിലേക്ക്

ബോളിവുഡിലും പല സിനിമകളിലും പ്രിയയുടെ പേര് പറഞ്ഞു കേള്‍ക്കുന്നു. രണ്‍വീര്‍ സിങിനൊപ്പമുള്ള സിനിമയാണ് ഏറ്റവുമൊടുവില്‍ പറഞ്ഞു കേട്ടത്. എന്നാല്‍ ഒരു വാര്‍ത്തയോടും പ്രിയ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പ്രിയ പറയുന്നത്

സിനിമയില്‍ അഭിനയിക്കണം എന്ന് തന്നെയാണ് എന്റെ സ്വപ്നം. ബോളിവുഡ് സിനിമാ ലോകമൊക്കെ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അഡാറ് ലവ്വ് റിലീസ് ചെയ്ത് പ്രതികരണം അറിഞ്ഞ ശേഷം മാത്രമേ പുതിയ ചിത്രങ്ങള്‍ ചെയ്യൂ എന്ന് പ്രിയ നേരത്തെ പറഞ്ഞിരുന്നു.

English summary
Wow ! Priya Prakash Varrier in Suriya's next film?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X