അന്‍ജാനിലൂടെ സൂര്യ ഗായകനാകുന്നു
ലിങ്കുസ്വാമി ഒരുക്കുന്ന അന്‍ജാന്‍ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം സൂര്യയുടെ ആരാധകര്‍. ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പുകളിലാണ് സൂര്യയെത്തുന്നത്. ഓഗസ്റ്റ് പതിനഞ്ചിനാണ് അന്‍ജാന്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടെ സൂര്യ ആരാധകര്‍ക്കായി മറ്റൊരു സന്തോഷവാര്‍ത്ത വന്നിരിക്കുകയാണ്. അന്‍ജാനിലൂടെ സൂര്യ ആദ്യമായി പിന്നണിഗായകനാവുകയാണ്. യുവാന്‍ ശങ്കര്‍ രാജ ഒരുക്കുന്ന ഗാനം അന്‍ജാന് വേണ്ടി സൂര്യ ആലപിയ്ക്കും. ജൂലൈ ആദ്യവാരം തന്നെ ഗാനത്തിന്റെ റെക്കോര്‍ഡിങ് നടക്കുമെന്നാണ് അറിയുന്നത്.

മുമ്പ് ഒരു കോഫീ ബ്രാന്റിന് വേണ്ടി സൂര്യ ഒരു ജിങ്കിള്‍ ആലപിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഇതാദ്യമായിട്ടാണ് സൂര്യ ഒരു ചിത്രത്തിന് വേണ്ടി പാടുന്നത്. ഒരു പെപ്പി നമ്പറാണ് അന്‍ജാനില്‍ സൂര്യയെക്കൊണ്ട് പാടിക്കാനായി യുവാന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.
ചിത്രത്തിന് വേണ്ടി ഒരു ഗാനം സൂര്യതന്നെ പാടണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അതിന് തയ്യാറാവുകയായിരുന്നു. വൈകാതെ അദ്ദേഹം പാട്ട് പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഗാനംകൂടി റെക്കോര്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ അന്‍ജാന്റെ ആല്‍ബം തയ്യാറാകും. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഓഡിയോ റിലീസ് നടത്താനാണ് ഞങ്ങളുടെ പദ്ധതി- ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ സുഭാഷ് ചന്ദ്രബോസ് പറയുന്നു.


Click it and Unblock the Notifications











