സൂര്യ ഏഷ്യയിലെ സെക്‌സിയസ്റ്റ് ആക്ടര്‍!
സൂര്യ, തിരക്കഥയോടും സംവിധായകനോടും അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന താരം. അത് തന്നെയാണ് സൂര്യയുടെ വിജയത്തിന്റെ രഹസ്യവും. കഠിനാധ്വാനിയാണ്. ബോഡി ബില്‍ഡപ്പ് ചെയ്യുന്നതില്‍ ഒരുപാട് ശ്രദ്ധ കൊടുക്കുന്ന സൂര്യ ഏഷ്യയിലെ സെക്‌സിയസ്റ്റ് ആക്ടറില്‍ ഒരാളാണ്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ബ്രിട്ടീഷ് വീക്ക്‌ലി പുറത്തിറക്കിയ ന്യൂസ്‌പേപ്പറിലാണ് ഏഷ്യയിലെ സെക്‌സിയസ്റ്റ് ആക്ടര്‍മാരില്‍ അമ്പതിലൊരാളാണ് സൂര്യയും സ്ഥാനം പിടിച്ചത്. മറ്റൊന്നു കൂടെയുണ്ട്, തമിഴകത്തുനിന്ന് ഈ ലീസ്റ്റില്‍ ഇടം പിടിയ്ക്കുന്ന ഒരേയൊരു നടന്‍ കൂടെയാണ് സൂര്യ.

ബോളിവുഡിലെ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഷാഹിദ് കപൂര്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ ഹോട്ട് താരങ്ങള്‍ക്കൊപ്പമാണ് ഈ ലീസ്റ്റില്‍ സൂര്യയും ഇടംനേടിയിരിക്കുന്നത്. പട്ടികയിലെ അമ്പതാമത്തെ പേരാണ് സൂര്യയുടേത്.
വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന, 'മാസ്സ്' എന്ന് താത്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു സൂപ്പര്‍നാച്ച്വറല്‍ ത്രില്ലറായ ചിത്രത്തില്‍ നയന്‍താരയും പരണീതയുമാണ് സൂര്യയുടെ നായികമാര്‍


Click it and Unblock the Notifications











