ആലിയ ഭട്ടിന്‍റെ 'ഹൈവേ' ബര്‍ലിന്‍ ഫെസ്റ്റില്‍
ദില്ലി: ഇംതിയാസ് അലിയുടെ 'ഹൈവേ' ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിയ്ക്കും. ലോകത്തെ മികച്ച ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നില്‍ തന്റെ റിലീസാകാനിരിയ്ക്കുന്ന ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍. ഫെബ്രുവരി 21 നാണ് ചിത്രം റിലീസ് ചെയ്യുക. ബര്‍ലിന്‍ ഫെസ്റ്റില്‍ അന്താരാഷ്ട്ര ചിത്രങ്ങളുടെ വിഭാഗത്തിലാണ് ഹൈവേ പ്രദര്‍ശിപ്പിയ്ക്കുക
ഒരു പക്ഷേ അനുരാഗ് കശ്യപിനെപ്പോലുള്ള സംവിധായകര്‍ക്ക് മാത്രം ലഭിച്ചിരുന്നൊരു ഭാഗ്യമാണ് ഇത്തരം ചലച്ചിത്രമേളകള്‍. അവിടെ തന്റെ പേരും എത്തപ്പെട്ടതിന്റെ സന്തോഷം സംവിധായകന് മറച്ച് വയ്ക്കനാവില്ല. ആദ്യമായാണ് ഇംതിയാസിന്റെ ഒരു ചിത്രം ഇത്തരത്തില്‍ സെലക്ട് ചെയ്യപ്പെടുന്നത്.

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ആലിയാ ഭട്ട് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ആലിയ രണ്‍ദീപ് ഹൂഡ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. വാണിജ്യ താത്പര്യത്തോടെ പുറത്തിറങ്ങുന്ന മസാലപ്പടങ്ങളുടെ കാറ്റഗറിയില്‍ നിന്നും മാറിയാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നതെന്ന് സംവിധായകന്‍
സിനിമയെ മറ്റൊരു തലത്തിലേയ്ക്ക് പറിച്ച് നാട്ടുകയാണ് ഹൈവേയിലൂടെ താനെന്നും സംവിധായകന്‍. ബോളിവുഡിലെ പതിവ് ചേരുവകള്‍ ഇല്ലാത്ത ചിത്രമെന്ന് തന്നെയാണ് ഹൈവേ അവകാശപ്പെടുന്നത്.ആലിയയുടെ ഗാനവും ചിത്രത്തില്‍ ഉണ്ട്.


Click it and Unblock the Notifications











