നടിപ്പിന്‍ നായകന്‍ വീണ്ടും കേരളത്തില്‍! ഇത്തവണ ഷൂട്ടിംഗിനായി! ബിഗ് ബഡ്ജറ്റ് ചിത്രം പുരോഗമിക്കുന്നു

By Prashant V R

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് സൂര്യ. നടപ്പിന്‍ നായകന്റെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ഗംഭീര വരവേല്‍പ്പ് ലഭിക്കാറുണ്ട്. നിലവില്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്ത കൂട്ടത്തിന്റെ വിജയത്തില്‍ തിളങ്ങിനില്‍ക്കുകയാണ് താരം. ചിത്രം തിയ്യേറ്ററുകളില്‍നിന്നും മികച്ച വിജയം നേടിയിരുന്നു.'

താനാ സേര്‍ന്തകൂട്ടത്തിനു ശേഷം രണ്ടു സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. രണ്ടു ചിത്രങ്ങളുടെയും ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ എന്‍ജികെ എന്ന ചിത്രത്തെക്കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സൂര്യയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി കൊച്ചിയില്‍ എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

എന്‍ജികെ വരുന്നു

എന്‍ജികെ വരുന്നു

ആയിരത്തില്‍ ഒരുവന്‍, മയക്കം എന്ന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്‍ജികെ. സൂര്യയെ നായകനാക്കി ആദ്യമായിട്ടാണ് ശെല്‍വരാഘവന്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍ജികെയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്കില്‍ സൂര്യയെ കാണിച്ചിരുന്നത്.ചിത്രത്തില്‍ സൂര്യ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുക. ഒരു പൊളിറ്റിക്കല്‍ ചിത്രമായിരിക്കും എന്‍ജികെ എന്നാണ് പോസ്റ്ററുകളില്‍നിന്നും ലഭിക്കുക സൂചന.

ഷൂട്ടിംഗ് കൊച്ചിയില്‍

ഷൂട്ടിംഗ് കൊച്ചിയില്‍

എന്‍ജികെയുടെ ഷൂട്ടിംഗ് കുറച്ചുനാള്‍ മുന്‍പ് മുടങ്ങിയെങ്കിലും ഇപ്പോള്‍ വേഗം പൂര്‍ത്തിയാക്കാനുളള ശ്രമങ്ങളിലാണ് അണിയറ പ്രവര്‍ത്തകരുളളത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിനു വേണ്ടിയാണ് സൂര്യയും സംഘവും കൊച്ചിയിലെത്തിയിരിക്കുന്നത്. മട്ടാഞ്ചേരിയിലാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതെന്നാണ് അറിയുന്നത്. സൂര്യയും രാകുല്‍പ്രീതും ചേര്‍ന്നുളള ചിത്രത്തിലെ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്.രാകുല്‍ പ്രീതിനു പുറമെ സായി പല്ലവിയും ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നുണ്ട്.

വില്ലന്‍ വേഷത്തില്‍ ജഗപതി ബാബു

വില്ലന്‍ വേഷത്തില്‍ ജഗപതി ബാബു

പുലിമുരുകന്‍, ആദി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജഗപതി ബാബുവാണ് സൂര്യ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഇത്തവണ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രവുമായിട്ടാണ് സൂര്യ എത്തുന്നത്. എന്‍ജികെയില്‍ എംഎല്‍എ വേഷത്തിലാണ് സൂര്യ എത്തുന്നതെന്നാണ് അറിയുന്നത്. താരത്തിന്റെ കരിയറില്‍ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നും അറിയുന്നു.ജഗപതി ബാബുവിനൊപ്പം തമിഴിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

മാസ് എന്റര്‍ടെയ്‌നര്‍

മാസ് എന്റര്‍ടെയ്‌നര്‍

ദളപതിയുടെ സര്‍ക്കാരിനൊപ്പം ചിത്രം റിലീസിനെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാല്‍ മാറ്റുകയായിരുന്നു. ഷൂട്ടിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കി തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ചിത്രം അടുത്ത വര്‍ഷമായിരിക്കും ഇനി തിയ്യേറ്ററുകളിലേക്ക് എത്തുക. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു.എസ് ആര്‍ പ്രഭു തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.എന്ജികെയില്‍ സൂര്യയ്ക്ക് വേണ്ടി ധനുഷിന്റെ ഒരു ഗാനവും ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആരാധകര്‍ക്കൊപ്പം ത്‌നെ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും എന്‍ജികെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X