മലയാളികളും എനിയ്ക്ക് പ്രിയപ്പെട്ടവര്‍: സൂര്യ

By Lakshmi

തമിഴകത്തെ യുവസൂപ്പര്‍താരം സൂര്യയ്ക്ക് സ്വന്തംനാട്ടിലും മറുനാടുകളിലുമായി ഏറെ ആരാധകരുണ്ട്. സൂര്യയുടെ പലചിത്രങ്ങളും വലിയ ആഘോഷമാകുന്നതും അതുകൊണ്ടുതന്നെയാണ്. പ്രേക്ഷകരുടെ സംതൃപ്തികൂടി കണക്കിലെടുത്താന്‍ താന്‍ ചിത്രങ്ങള്‍ സ്വീകരിക്കാറുള്ളതെന്നാണ് സൂര്യ പറയുന്നത്. പ്രേക്ഷകര്‍ എന്നു പറയുമ്പോള്‍ മലയാളികളെയും സൂര്യ കണക്കിലെടുക്കുന്നുണ്ട്.

പുതിയൊരു അഭിമുഖത്തിലാണ് കേരളത്തിലെ തന്റെ ആരാധകരെ താന്‍ വളരെ പ്രധാന്യത്തോടെ കാണുന്നുണ്ടെന്ന് സൂര്യ വ്യക്തമാക്കിയത്. കേരളത്തിലും എനിയ്ക്ക് ഏറെ ആരാധകരുണ്ട്. അതുപോലെ ആന്ധ്രയിലും വടക്കേ ഇന്ത്യയിലും വിദേശങ്ങളിലുമുണ്ട്, അവരെയെല്ലാം തൃപ്തിപ്പെടുത്തുന്നതായിരിക്കണം എന്റെ ചിത്രങ്ങളെന്ന് നിര്‍ബ്ബന്ധമുണ്ട്. അവയുടെ ഉള്ളടക്കവും അവതരണവും അത്തരത്തിലുള്ളതാവണം. അതുകൊണ്ടുതന്നെ സിനിമ ചെയ്യുകയെന്നത് വലിയ ഉത്തരവാദിത്തമാണ്- സൂര്യ പറയുന്നു.

സൂര്യയുടെ പുത്തന്‍ ചിത്രമായ അന്‍ജാന്‍ റിലീസാകാനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ലിങ്കുസാമി ഒരുക്കുന്ന ചിത്രം ഓഗസ്റ്റ് പതിനഞ്ചിനാണ് എത്തുന്നത്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് സൂര്യ അഭിനയിക്കുന്നത്.

surya

ലിങ്കുസാമിയ്‌ക്കൊപ്പം ജോലിചെയ്യുന്നത് വളരെ രസകരമായ അനുഭവമായിരുന്നുവെന്നും സൂര്യ പറയുന്നു. ഷൂട്ടിങിന്റെ ആദ്യ ദിനം മുതല്‍ അവസാനദിനം വരെ വളരെ എന്‍ജോയ് ചെയ്താണ് താന്‍ അന്‍ജാന്‍ ചെയ്തതെന്നും സൂര്യ പറയുന്നു.

അന്‍ജാന്‍ വെറുമൊരു ആക്ഷന്‍ ചിത്രമല്ലെന്നും ആദ്യവാരം തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലല്ല ചിത്രമെടുത്തിരിക്കുന്നതെന്നും സൂര്യ വ്യക്തമാക്കുന്നു. പ്രണയവും പാട്ടും, സെന്റിമെന്റ്‌സുമെല്ലാമുണ്ട് അന്‍ജാനില്‍, എല്ലാ തരം പ്രേക്ഷകരെയും ഈ ചിത്രം തൃപ്തിപ്പെടുത്തും- സൂര്യ ഉറപ്പു നല്‍കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X