മമ്മൂട്ടിയുടെ വെല്ലുവിളി സൂര്യ സ്വീകരിച്ചു
കൊച്ചി: ലോകം മുഴുവന്‍ ഐസ് ബക്കറ്റ് ചാലഞ്ച് പടരുമ്പോഴാണ് കേരളത്തില്‍ റൈസ് ബക്കറ്റ് ചാലഞ്ച് എത്തിയത്. സമൂഹനന്മയ്ക്ക് വേണ്ടി മറ്റൊരു വെല്ലുവിളിയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. 'മൈ ട്രീ ചാലഞ്ച്'
ഐസ്ബക്ക്റ്റ് ചാലഞ്ച് പോലെ തന്നെ, ഒരു വൃക്ഷത്തൈ നട്ടതിന് ശേഷം മൂന്നപേരെ വെല്ലുവിളിക്കുന്നതാണ് മൈ ട്രീ ചാലഞ്ച്. ബോളിവുഡ് താരം ഷാരൂഖ് ഖാനെയും തമിഴ് താരങ്ങളായ വിജയ് യെയും സൂര്യയെയുമാണ് മമ്മൂട്ടി മരം നടാന്‍ വെല്ലുവിളിച്ചത്. ഇതില്‍ സൂര്യ വെല്ലുവിളി സ്വീകരിച്ചത്രെ.

സൂര്യ വൃക്ഷത്തൈ നടുന്ന വെല്ലുവിളി സ്വീകരിച്ചതായി മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ചിന് നേതൃത്വം നല്‍കുന്ന അബ്ദുള്‍ മനാഫും ഇംതിയാസ് കദീറും വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
'രാജാധിരാജ' സിനിമയുടെ ലൊക്കേഷനായ പൊള്ളാച്ചിയിലെ ഒരു വീട്ടില്‍ വൃക്ഷത്തൈ നട്ടുകൊണ്ടാണു മമ്മൂട്ടി ഇതിനു തുടക്കമിട്ടത്. വായുവും വെള്ളവും വിഷമയമാകുന്ന ഈ കാലത്ത് തണലിനും തണുപ്പിനും വരും തലമുറയ്ക്കും വേണ്ടിയുള്ള പരിശ്രമമാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ച് ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ നിരവധി സ്‌കൂളുകളും കോളേജുകളും സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫറും വ്യവസായിയുമാണ് ഇംതിയാസ് കാദീറും കൊച്ചി ഈസി സോഫ്റ്റ് ടെക്‌നോളജിയുടെ സി ഇ ഒ അബ്ദുള്‍ മനാഫുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.


Click it and Unblock the Notifications