സൂര്യ, ഐശ്വര്യ, പൃഥ്വി, വിക്രം, മണിരത്‌നം, ഫാസില്‍ പിന്നെ മോഹന്‍ലാലും

By Aswathi

മോഹന്‍ലാല്‍, സിനിമയില്‍ അദ്ദേഹത്തിന്റെ ഡയലോഗുപോലെ തന്നെ ഗാഭീര്യമുള്ളതാണ് മോഹന്‍ലാല്‍ എന്ന വ്യക്തിയും. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്ക് അത്ഭുതം എന്നല്ലാതെ മറ്റൊന്നും മോഹന്‍ലാലിനെ കുറിച്ച് പറയാനില്ല.

മോഹന്‍ലാലിന്റെ ഡയലോഗില്‍ പറയുകയാണെങ്കില്‍, കേരളമെന്ന ഇട്ടാവട്ടത്തില്‍ മാത്രമല്ല, കോളിവുഡിലും ബോളിവുഡിലുമുണ്ട് മോഹന്‍ലാല്‍ എന്ന് കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കുന്ന താരങ്ങള്‍. മോഹന്‍ലാലിനെ കുറിച്ച് ഇവര്‍ക്ക് പറയാനുള്ളത് കേള്‍ക്കൂ...

വിരലുകള്‍ പോലും അഭിനയിക്കും

മോഹന്‍ലാലിനെ കുറിച്ച് ഇവര്‍ പറയുന്നത് കേള്‍ക്കൂ

അഭിനയം തുടങ്ങിയ കാലത്തെ ഏറ്റവും വലിയ പ്രശ്‌നം വിരലുകള്‍ എങ്ങനെ ഒളിപ്പിച്ചു വയ്ക്കും എന്നുള്ളതായിരുന്നു. വളരെ വികാരപരമായ രംഗങ്ങള്‍ ആണെങ്കില്‍, വിരലുകള്‍ പാന്റിനുള്ളില്‍ മറച്ചു വച്ച് അഭിനയിക്കുമായിരുന്നു. കാരണം, അഭിനയത്തിന് വിരലുകളുടെ ചലനം വളരെ പ്രധാനപെട്ട ഒരു സംഗതി ആണ്. മോഹന്‍ലാല്‍ സാറിന്റെ സിനിമകള്‍ സ്ഥിരം കണ്ടാണ് ആ കുറവ് ഏറെ കുറെ പരിഹരിച്ചത്. അദ്ദേഹം വിരലുകള്‍ അനായാസേന ചലിപ്പിച്ചു അഭിനയിക്കുന്നത് കണ്ടു അത്ഭുതപെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ വിരലുകളും സംസാരിക്കും! എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ ലാല്‍ സാര്‍ തന്നെയാണ് - സൂര്യ

ലാല്‍സാറിന്റെ ഫാനാണ്

മോഹന്‍ലാലിനെ കുറിച്ച് ഇവര്‍ പറയുന്നത് കേള്‍ക്കൂ

ലാല്‍ സാറിന്റെ ഏറ്റവും വലിയ ഫാനാണ് ഞാന്‍. സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ എനിക്കും, എന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ മൊഴിമാറ്റ സിനിമകളാണ് ആദ്യം കാണുന്നത്. ക്രമേണ മലയാള സിനിമകള്‍ ഒരുപാട് കാണാന്‍ തുടങ്ങി. ഒടുവില്‍ ഞാന്‍ ഏറ്റവും അധികം അത്ഭുതപ്പെട്ടതും സന്തോഷം തോന്നിയതും എന്റെ ആദ്യത്തെ സിനിമയിലെ നായകനെ ആലോചിച്ചായിരുന്നു. ലാല്‍ സാര്‍ ആയിരുന്നു അത്. സിനിമ 'ഇരുവര്‍'. മണി സാര്‍ പറഞ്ഞു 'നിന്റെ തുടക്കം തന്നെ ഇന്ത്യന്‍ സിനിമയുടെ അത്ഭുത താരത്തോടൊപ്പം ആണ്' എന്ന് - ഐശ്വര്യ റായി

ബെസ്റ്റാണ് ലാലേട്ടന്‍

മോഹന്‍ലാലിനെ കുറിച്ച് ഇവര്‍ പറയുന്നത് കേള്‍ക്കൂ

എന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി ആണ്. വിവാഹത്തിന് ശേഷം അവള്‍ എന്നോട് പറഞ്ഞു 'ഒരു പ്രത്യേക ആംഗിളില്‍ നിങ്ങളെ കാണാന്‍ ലാലേട്ടനെ പോലെ ഉള്ളത് കൊണ്ടാണ് ഞാന്‍ വിവാഹത്തിന് സമ്മതിച്ചത്' എന്ന്. അത്രയ്ക്കും ലാലേട്ടന്‍ സ്‌നേഹമാണ് അവള്‍ക്ക്. എന്നോട് എപ്പോഴും പറയും നിങ്ങള്‍ പല അമാനുഷിക കഥാപാത്രങ്ങളും സിനിമയില്‍ ചെയ്തിട്ടുണ്ട്. ചുണയുണ്ടെങ്കില്‍, ലാലേട്ടന്‍ 'തന്മാത്ര'യില്‍ ചെയ്ത പോലെ ഒരു കഥാപാത്രം ചെയ്യൂ. ഞാന്‍ വെല്ലുവിളിക്കുന്നുവെന്ന് എന്ന്. എന്നിലും എന്റെ കുടുംബത്തിലും ഇത്രയേറെ സ്വാധീനിക്കപെട്ടിട്ടുള്ള വേറെ ഒരു നടനില്ല. അത്രയ്ക്കും ബെസ്റ്റ് ആണ് ലാലേട്ടന്‍- വിക്രം

ഇനി ലാലിനെ വച്ച് സിനിമയെടുക്കില്ല

മോഹന്‍ലാലിനെ കുറിച്ച് ഇവര്‍ പറയുന്നത് കേള്‍ക്കൂ

ഇനി ഒരിക്കലും മോഹന്‍ലാല്‍ എന്ന നടനെ വച്ച് സിനിമ ചെയ്യില്ല! കാരണം, പല പ്രാവശ്യം അദ്ദേഹം അഭിനയിക്കുന്ന രംഗങ്ങളില്‍ കട്ട് പറയാന്‍ മറന്നു പോയിട്ടുണ്ട്. നമുക്ക് ഒരിക്കലും നമ്മുടെ ഏറ്റവും പ്രിയപ്പെട്ട താരത്തെ നിയന്ത്രിക്കാന്‍ പറ്റില്ല. ആരാധനയോടെ കണ്ടു രസിക്കാന്‍ മാത്രമേ പറ്റു. 'ഇരുവര്‍' സിനിമയുടെ റെഷസ് കണ്ടു കൊണ്ടിരിക്കുമ്പോള്‍, ഒരു സീനില്‍ ലാലിന്റെ അഭിനയം കണ്ട് ഞാനും സുഹാസിനിയും എഴുന്നേറ്റ് നിന്ന് കയ്യടിച്ചിട്ടുണ്ട്. അത്രയ്ക്കും ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച അഭിനേതാവാണ് മോഹന്‍ലാല്‍. ഞാന്‍ ഏറ്റവും അധികം ആരാധിക്കുന്ന സിനിമാതാരവും- മണിരത്‌നം

ലാലേട്ടനാണ് മികച്ചത്

മോഹന്‍ലാലിനെ കുറിച്ച് ഇവര്‍ പറയുന്നത് കേള്‍ക്കൂ

മമ്മൂക്ക, ലാലേട്ടന്‍ തുടങ്ങിയവരില്‍ ആരാണ് ഏറ്റവും മികച്ച അഭിനേതാവ് എന്നതിന് സംശയം കൂടാതെ പറയാവുന്ന ഉത്തരം 'ലാലേട്ടന്‍' എന്നാണ്- പ്രിഥ്വിരാജ്

സകലകലാവല്ലഭന്‍

മോഹന്‍ലാലിനെ കുറിച്ച് ഇവര്‍ പറയുന്നത് കേള്‍ക്കൂ

'മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരില്‍ ഏറ്റവും ബെസ്റ്റ് മമ്മൂട്ടി തന്നെയാണ്! കാരണം, മോഹന്‍ലാല്‍ എന്ന വ്യക്തി സകലകലാ വല്ലഭന്‍ ആണ്. ഒക്കെ തന്നെ ജന്മനാ കിട്ടിയ കഴിവും ആണ്. അഭിനയ മേഖലയില്‍ അദ്ദേഹത്തിന് സാധിക്കാത്തതായിട്ടു ഒന്നും ഇല്ല. അങ്ങനെയുള്ള വ്യക്തിക്ക് ഒപ്പം പിടിച്ചു നില്‍ക്കുന്നു എങ്കില്‍ മമ്മൂട്ടി അല്ലേ ബെസ്റ്റ് - ഫാസില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X