»   » മുത്തച്ഛനായി കമല്‍ ഹസന്‍ കൊച്ചുമകനായി സൂര്യ

മുത്തച്ഛനായി കമല്‍ ഹസന്‍ കൊച്ചുമകനായി സൂര്യ

Posted By:
Subscribe to Filmibeat Malayalam
Kamal Hassan_Surya
നടന്‍ സൂര്യ കമല്‍ ഹസന്റെ കൊച്ചുമകനായി വേഷമിടുന്നു. കമലിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് സൂര്യ കമലിന്റെ കൊച്ചുമകനായി എത്തുന്നത്. ആദ്യഭാഗത്തില്‍ അച്ഛനെയും മകനെയും അവതരിപ്പിച്ചത് കമല്‍ തന്നെയായിപുന്നു. മകന്‍ മരിയ്ക്കുമ്പോള്‍ മുത്തച്ഛനോട് പ്രതികാരം ചെയ്യാന്‍ വരുന്ന ചെറുമകനായിട്ടാണ് സൂര്യ ഇന്ത്യന്‍ രണ്ടാംഭാഗത്തില്‍ എത്തുന്നത്.

125 കോടി മുതല്‍ മുടക്കിലാണ് ഇന്ത്യന്റെ രണ്ടാംഭാഗം ഒരുക്കുന്നത്. വിക്രം നായകനായ ഐ എന്ന ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ ശങ്കര്‍ ഇന്ത്യന്‍ 2ന്റെ ജോലികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എഎം രത്തിനം നിര്‍മ്മിച്ച ഇന്ത്യന് സംഗീതസംവിധാനം നിര്‍വ്വഹിച്ചത് എആര്‍ റഹ്മാനായിരുന്നു.

കമല്‍ ഹസന്‍, കൗണ്ടമണി, ശെന്തില്‍, മനീഷ കൊയ്‌രാള, ഊര്‍മ്മിള, സുകന്യ, നെടുമുടി വേണു എന്നിവരായിരുന്നു ഇന്ത്യനിലെ പ്രധാന താരങ്ങള്‍. രണ്ടാംഭാഗത്തില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങള്‍ ആരാണെന്നകാര്യത്തില്‍ ഇതേ വരെ വ്യക്തമായ വിവരങ്ങളൊന്നുമില്ല. മകള്‍ ശ്രുതി ഹാസനോട് ചിത്രത്തില്‍ അഭിനയിക്കണമെന്ന് കമല്‍ ആവശ്യപ്പെട്ടെങ്കിലും ഡേറ്റിന്റെ പ്രശ്‌നം കാരണം ശ്രുതി ഒഴിഞ്ഞുമാറുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

12 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ആ ചിത്രം 30കോടി രൂപയാണ് വരുമാനമുണ്ടാക്കിയത്. വിശ്വരൂപത്തിന് പിന്നാലെ എത്തുന്ന കമലിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇന്ത്യന്‍ 2.

English summary
The latest news suggests that Surya will join Kamal Hassan for Indian

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam