മമ്മൂക്കയും മോഹന്‍ലാലും ഉയിരാണ്! കേരളക്കരയ്ക്ക് സഹായവുമായി സൂര്യയും കാര്‍ത്തിയും!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് സൂര്യയും കാര്‍ത്തിയും. തമിഴാണ് തട്ടകമെങ്കിലും മലയാളത്തില്‍ നിന്നും ശക്തമായ പിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങളുമായി അടുത്ത സൗഹൃദവുമുണ്ട് ഈ സഹോദരങ്ങള്‍ക്ക്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്നും സൂര്യ വ്യക്തമാക്കിയിരുന്നു.

താരസംഘടനയായ അമ്മയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. അവസാനനിമിഷമായിരുന്നു താരത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ചാല്‍ വരാതിരിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മലയാള സിനിമാലോകം ഒന്നടങ്കം പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയപ്പോള്‍ സൂര്യയും കാര്‍ത്തിയും ഇവര്‍ക്ക് പിന്തുണ അറിയിച്ച് എത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയാണ് ഇവര്‍ നല്‍കിയത്.

Surya, Karthi

കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയിലും സഹായഹസ്തവുമായി സൂര്യയും കാര്‍ത്തിയും എത്തിയിരുന്നു. 25 ലക്ഷമായിരുന്നു ഇരുവരും ചേര്‍ന്ന് നല്‍കിയത്. കാര്‍ത്തി നേരിട്ടെത്തിയായിരുന്നു സഹായം കൈമാറിയത്. കേരളത്തിലെ മാത്രമല്ല കര്‍ണ്ണാടകയിലെ പ്രളയബാധിതരെയും ഇവര്‍ സഹായിച്ചിരുന്നു. ഭാഷാഭേദമന്യേ സഹായവുമായി എത്തിയ താരങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.

Recommended Video

സിനിമ തിരക്ക് മാറ്റി വച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ താരങ്ങൾ | #AnboduKochi | FilmiBeat Malayalam

സൂര്യയുടേയും കാര്‍ത്തിയുടേയും സിനിമകള്‍ക്ക് കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കെവി ആനന്ദ് സൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കാപ്പാനില്‍ സുപ്രധാന വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. ലാല്‍ സാറിനൊപ്പം അഭിനയിക്കുകയെന്ന സൂര്യയുടെ മോഹം കൂടിയാണ് ഈ ചിത്രത്തിലൂടെ പൂവണിഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X