കാപ്പാന്റെ ടീസർ പുറത്തിറക്കി സൂര്യയുടെയും മോഹന്‍ലാലിന്റെയും കൊടൂരമാസ്! ബോക്സോഫീസ് തകർക്കുമോ?

കേരളവും തമിഴ്‌നാടും അടുത്ത സംസ്ഥാനങ്ങള്‍ എന്നത് മാത്രമല്ല സിനിമകളിലൂടെയാണ് ആ സൗഹൃദം പുതുക്കുന്നത്. തമിഴില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് കേരളത്തില്‍ വമ്പന്‍ സ്വീകരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിനും തമിഴിനും ഒരുപോലെ ആഘോഷിക്കാവുന്ന സന്തോഷ കാര്യങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അത് വിശേഷ ദിവസമായതിനാല്‍ ആരാധകരും ആവേശത്തിലാണ്.

കേരളത്തില്‍ വിഷു ആഘോഷിക്കുമ്പോള്‍ ഏപ്രില്‍ പതിനാലിന് തമിഴ്‌നാട്ടില്‍ പുതുവത്സരമാണ്. രണ്ട് സംസ്ഥാനങ്ങളിലും വിശേഷ ദിവസമായതിനാല്‍ ഒരു സര്‍പ്രൈസ് സമ്മാനം പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന കാപ്പാന്‍ എന്ന ചിത്രത്തില്‍ നിന്നും ടീസറാണ് പുറത്ത് വന്നത്. മോഹന്‍ലാലും സൂര്യയും ചേര്‍ന്നൊരു അഡാറ് ചിത്രമാണിതെന്ന സൂചന നല്‍കി കൊണ്ടാണ് ടീസര്‍ എത്തിയത്.

 സൂര്യയുടെ കാപ്പാന്‍

സൂര്യയുടെ കാപ്പാന്‍

ലൂസിഫറിന് പിന്നാലെ മോഹന്‍ലാല്‍ തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് കാപ്പാന്‍. തമിഴ് നടന്‍ സൂര്യയ്‌ക്കൊപ്പമാണ് കാപ്പാനില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. കെവി ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  അഡാറ് ടീസറെത്തി

അഡാറ് ടീസറെത്തി

തമിഴ് പുതുവത്സര ദിനത്തില്‍ തമിഴ്, മലയാളം ആരാധകര്‍ക്ക് സര്‍പ്രൈസായിട്ടാണ് കാപ്പാനില്‍ നിന്നും ടീസര്‍ വന്നത്. ഏപ്രില്‍ 14 ന് വൈകുന്നേരം സൂര്യയുടെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ടീസര്‍ റിലീസ് ചെയ്തത്. ഇന്ത്യന്‍ രാഷ്ട്രീയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്‌നങ്ങളും ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്. ചിത്രത്തില്‍ സൂര്യയെ ഒന്നിലധികം ഗെറ്റപ്പുകളില്‍ കണ്ടതും ആരാധകരില്‍ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. ഇരട്ട കഥാപാത്രത്തിലാണോ സൂര്യ എത്തുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു.

 കേരളത്തിലും തരംഗമാണ്

കേരളത്തിലും തരംഗമാണ്

പൊളിറ്റിക്കല്‍ ത്രില്ലറായ ലൂസിഫര്‍ കേരളത്തിലെത്തിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് മോഹന്‍ലാല്‍. പിന്നാലെ കാപ്പാനെ കുറിച്ചും വലിയ ആകാംഷയാണ്. തമിഴ് ചിത്രമാണെങ്കിലും കേരളത്തിലും അതിവേഗമാണ് സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ തരംഗമായത്. സോഷ്യല്‍ മീഡിയ നിറയെ കാപ്പാന്റെ ടീസര്‍ വൈറലായിരുന്നു. ലൂസിഫര്‍ ഹിറ്റാക്കിയതിന് പിന്നാലെ കാപ്പാനിലെ മോഹന്‍ലാലിന്റെ പ്രകടനത്തിനും നല്ല അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിന് കാപ്പാന്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിാണെന്ന് നേരത്തെ സൂര്യ വ്യക്തമാക്കിയിരുന്നു.

 മോഹന്‍ലാല്‍ പ്രധാനമന്ത്രിയാവുന്നു

മോഹന്‍ലാല്‍ പ്രധാനമന്ത്രിയാവുന്നു

ചിത്രത്തില്‍ പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രധാനമന്ത്രിയുടെ ബോഡിഗാര്‍ഡിലുള്ള എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ അഭിനയിക്കുന്നത്. അതേ സമയം ടീസറില്‍ കാണിച്ചത് പ്രകാരം സൂര്യ ട്രെയിനില്‍ ബോംബ് വെക്കുന്നതും മറ്റും എന്തിനാണെന്നുള്ളത് ആരാധകരെ ആശയ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. തമിഴ് നടന്‍ ആര്യയാണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X