തന്റെ സംവിധായകന് സ്‌നേഹസമ്മാനം നല്‍കി സൂര്യ; എന്താണെന്നറിയേണ്ടെ! കാണാം
തമിഴ് സൂപ്പര്‍താരം സൂര്യയുടെതായി ഇക്കൊല്ലം പുറത്തിറങ്ങിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു താനാ സേര്‍ന്ത കൂട്ടം. എറെ കാലിക പ്രസക്തിയുളള ഒരു പ്രമേയം മാസ് ചേരുവകള്‍ ചേര്‍ത്ത് അവതരിപ്പിച്ച ചിത്രം ആരാധകര്‍ക്കുളള സൂര്യയുടെ ഇക്കൊല്ലത്തെ പൊങ്കല്‍ സമ്മാനമായിരുന്നു. ചിത്രത്തില്‍ മലയാളി നടി കീര്‍ത്തി സുരേഷായിരുന്നു സൂര്യയുടെ നായികയായി എത്തിയിരുന്നത്. അക്ഷയ് കുമാര്‍ നായകനായ ഹിന്ദി ചിത്രം സ്‌പെഷ്യല്‍ 26ന്റെ തമിഴ് പതിപ്പായിരുന്നു താനാ സേര്‍ന്ത കൂട്ടം.
തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ഈ ചിത്രം ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. സൂര്യയുടെ പതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്ഥമാര്‍ന്ന ഒരു ചിത്രമായിരുന്നു ഇത്. 1200ല്‍പരം തിയ്യേറ്ററുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്.ചിമ്പു നായകനായ പോടാ പോടി, വിജയ് സേതുപതി നായകനായ നാനും റൗഡി താന്‍ എന്നീ ചിത്രങള്‍ ഒരുക്കിയ വിഘ്‌നേഷ് ശിവനായിരുന്നു താനാ സേര്‍ന്തക്കൂട്ടം ഒരുക്കിയത്.

അഴിമതിക്കും കൈക്കൂലിക്കുമെതിരെ ഒരു സംഘമാളുകള്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ ഫറഞ്ഞ ചിത്രം മികവുറ്റ രീതിയിലാണ് വിഘ്‌നേഷ് അണിയിച്ചൊരുക്കിയിരുന്നത്. സൂര്യയെ കൂടാതെ രമ്യാ കൃഷ്ണന്‍, ആര്‍ ജെ ബാലാജി, കാര്‍ത്തിക്ക്,സെന്തില്‍,ആനന്ദരാജ്,സുരേഷ് ചന്ദ്രമോഹന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.തമിഴകത്ത് പൊങ്കല്‍ റീലീസായി ഈ വര്‍ഷമിറങ്ങിയ ചിത്രം തമിഴ്‌നാട്ടിലെയും കേരളത്തിലെയും സൂര്യയുടെ ആരാധകര്‍ എറ്റെടുത്തിരുന്നു.

തന്റെ സിനിമകള്‍ വന്‍വിജയമാവാറുളള സമയത്ത് സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്ന പതിവുളള താരമാണ് സൂര്യ. മുന്‍പ് തന്റെ വിജയ ചിത്രങ്ങളൊരുക്കിയ സംവിധായകര്‍ക്ക് സൂര്യ വലിയ സമ്മാനങ്ങള്‍ കൊടുത്തിരുന്നു. താനാ സേര്‍ന്ത കൂട്ടത്തിന്റെ വിജയം സൂര്യയെ തെല്ലാന്നുമല്ല സന്തോഷവാനാക്കിയത്. ചിത്രത്തിന്റെ സംവിധായകനായ വിഘ്‌നേഷ് ശിവന് പുതിയ കാര്‍ നല്‍കി സൂര്യ ആദരിക്കുകയുണ്ടായി. പുതിയ ടൊയൊട്ട ഇന്നോവ നല്‍കിയാണ് സൂര്യ തന്റെ സംവിധായകനോടുളള സ്‌നേഹം അറിയിച്ചത്.


Click it and Unblock the Notifications