»   » സുര്യയ്ക്ക് കാര്‍ത്തിയുടെ വില്ലനകാനിഷ്ടം

സുര്യയ്ക്ക് കാര്‍ത്തിയുടെ വില്ലനകാനിഷ്ടം

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജും ഇന്ദ്രജിത്തും ഒരു സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നു എന്നാദ്യമായി വാര്‍ത്ത വന്നപ്പോള്‍ ആരാണ് നടന്‍ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. എന്നാല്‍ ഇന്ദ്രജിത്തിനെക്കാള്‍ മാര്‍ക്കറ്റ് അന്ന് പൃഥ്വിരാജിന് ഉള്ളതുകൊണ്ട് ക്ലാസ്‌മേറ്റ് പോലൊരു ചിത്രമൊരുക്കിയപ്പോള്‍ നായകനായി പൃഥ്വിതന്നെ എത്തി. പിന്നെ ഏറെ ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ചഭിനയിച്ചു.

മലയാളത്തിലെ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും പോലെ തമിഴിലെ സഹോദരതാരങ്ങളാണ് സുര്യയും കാര്‍ത്തിയും. രണ്ടു പേരും ഒപ്പത്തിനൊപ്പം എന്ന നിലയിലാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതുകൊണ്ട് ഇവരെ ഒന്നിപ്പിച്ച് ഒരു ചിത്രം എടുക്കുമ്പോള്‍ ആര് നായകനാകും വില്ലനാകും എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.

Karthi and Surya

ആ സംശയം ഇവരിലൊരാളോട് തന്നെ ചോദിച്ചാലോ. സംവിധായകനും നിര്‍മാതാവുമായ ലിംഗസ്വാമി ചോദിച്ചു, സുര്യയും കാര്‍ത്തിയും ഒരു സിനിമയില്‍ ഒന്നിച്ചഭിനയിക്കുകയാണെങ്കില്‍ ആരായിരിക്കും വില്ലന്‍? ഒട്ടും അമാന്തിക്കാതെ സൂര്യ പറഞ്ഞു, എനിക്ക് കാര്‍ത്തിയുടെ വില്ലനായി അഭിനയിച്ചാല്‍ മതി.

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിലാണ് സൂര്യ തന്റെ ആഗ്രഹം പറഞ്ഞത്. യഥാര്‍ത്ഥ ജീവിതത്തില്‍ കാര്‍ത്തി നല്ലയാളും ഞാന്‍ ഒരു ശാന്തനായ വില്ലനുമാണെന്നായിരുന്നു സുര്യയുടെ മറുപടി.

English summary
Tamil Actor Surya said that he would like to do as villain role opposite of brother Karthik.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam