»   » സൂപ്പറുകള്‍ക്കൊപ്പം സൂര്യ മലയാളത്തിലേയ്ക്ക് ?

സൂപ്പറുകള്‍ക്കൊപ്പം സൂര്യ മലയാളത്തിലേയ്ക്ക് ?

Posted By:
Subscribe to Filmibeat Malayalam

യുവതാരങ്ങളെല്ലാം ഇപ്പോള്‍ ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിയ്ക്കുന്നതില്‍ താല്‍പര്യം കാണിയ്ക്കുകയാണ്. ഒപ്പം വിവിധ ഭാഷകളില്‍ നിന്നുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം അണിനിരക്കാനും അവര്‍ തയ്യാറാവുന്നു. തമിഴില്‍ നിന്നും മലയാളത്തിലേയ്ക്കും തിരിച്ചും നടിമാരും നടന്മാരും പോകാനും വരാനും തുടങ്ങിയിട്ട് കാലമേറെയായി.

തമിഴ് താരങ്ങളില്‍പലര്‍ക്കും കേരളത്തില്‍ വലിയ ആരാധകക്കൂട്ടമുണ്ട്. അജിത്ത്, വിജയ് തുടങ്ങിയ താരങ്ങളെല്ലാം ഇത്തരത്തില്‍ മലയാളി അരാധകരുള്ള താരങ്ങളില്‍ മുന്നിലാണ്. സൂര്യയും ഇക്കാര്യത്തില്‍ പിന്നിലല്ല. മലയാളത്തില്‍ സൂര്യയ്ക്കുമുണ്ട് ഏറെ ആരാധകര്‍. ഇക്കാര്യം മുന്നില്‍ക്കണ്ടുകൊണ്ടുതന്നെ സൂര്യ മലയാളക്കരയിലേയ്ക്ക് കണ്ണുവെയ്ക്കുകയാണെന്നാണ് കേള്‍ക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സൂര്യ മലയാളത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിയ്ക്കുന്ന പ്രിയദര്‍ശന്‍ ചിത്രത്തിലായിരിക്കും സൂര്യ പ്രത്യക്ഷപ്പെടുകയെന്നാണ് അറിയുന്നത്. കുഞ്ഞാലിമരയ്ക്കാരായി തെറ്റിദ്ധരിക്കപ്പെടുന്ന കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടിയും എത്തുന്നു. ഇവര്‍ക്കൊപ്പം ഒരു പ്രധാന റോളില്‍ സൂര്യയുമെത്തുമെന്നാണ് സൂചന.

Mohanlal and Mammootty

മോഹന്‍ലാല്‍-വിജയ് കൂട്ടുകെട്ടു ചിത്രം ജില്ല റിലീസിനൊരുങ്ങുന്നതിനെയാണ് മറ്റൊരു തമിഴ് യുവതാരം മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മലയാളചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

English summary
According to reports Tamil actor Surya is all set to act in a Malayalam movie directed by Priyadarshan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam