മമ്മൂക്കയ്ക്ക് നന്ദി! 'പേരന്‍പോ'ടെയുള്ള 'യാത്ര' പ്രചോദനം! മെഗാസ്റ്റാറിനെ അഭിനന്ദിച്ച് സൂര്യ! കാണൂ

Recommended Video

മമ്മൂക്കയുടെ അഭിനയം കണ്ട് സൂര്യ പറഞ്ഞത് ഇങ്ങനെ | filmibeat Malayalam

മലയാളത്തിന്റെ എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാളായ മമ്മൂട്ടിയുടെ അസാമാന്യ അഭിനയമികവില്‍ അമ്പരന്നിരിക്കുകയാണ് ആരാധകരും താരങ്ങളും. പേരന്‍പിന് പിന്നാലെ തിയേറ്ററുകളിലേക്കെത്തിയ യാത്രയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു പേരന്‍പും യാത്രയും. ദേശീയ അവാര്‍ഡ് ജേതാവായ റാമാണ് പേരന്‍പൊരുക്കിയത്. മഹി വി രാഘവാണ് യാത്രയൊരുക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴിലേക്കും തെലുങ്കിലേക്കുമെത്തിയത്. സിനിമയുടെ പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നിലേക്ക് ആവാഹിക്കാനുള്ള മമ്മൂട്ടിയുടെ കഴിവിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ മികച്ച നിരപൂപക പ്രശംസ നേടിയ സിനിമയാണ് പേരന്‍പ്. റോട്ടര്‍ഡാം, ഐഎഫ്എഫ് ഐ ഉള്‍പ്പടെ നിരവധി മേളകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളുടെ അച്ഛനായാണ് മമ്മൂട്ടി എത്തിയത്. അദ്ദേഹത്തിന്റെ കണ്ണ് നിറയുമ്പോള്‍ കണ്ഠം ഇടറുമ്പോള്‍ പ്രേക്ഷകരും കൂടെക്കരയുന്ന അവസ്ഥയായിരുന്നു. വൈകാരികമായ മുഹൂര്‍ത്തങ്ങളുമായാണ് സിനിമയെത്തിയത്. ആന്ധ്രപ്രദേശിന്‍രെ സ്വന്തം ജനനായകനായ വൈഎസ്ആറിന്റെ പദയാത്രയെ അടിസ്ഥാനമാക്കിയാണ് യാത്രയൊരുക്കിയത്.

സൂര്യ സിനിമ കണ്ടു

സൂര്യ സിനിമ കണ്ടു

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമാണ് മമ്മൂട്ടി. തമിഴകത്ത് നിന്നും മാത്രമല്ല കേരളത്തില്‍ നിന്നും സൂര്യയുടെ സിനിമകള്‍ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ അമ്മയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയത് സൂര്യയായിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് ദുരിതം അനുഭവിച്ചിരുന്ന കേരളജനതയ്ക്ക് സഹായഹസ്തവുമായി സൂര്യയും എത്തിയിരുന്നു. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും തനിക്കേറെ ഇഷ്ടമാണെന്നും അവര്‍ക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നുമൊക്കെ സൂര്യ പറഞ്ഞിരുന്നു.

മമ്മൂട്ടിക്ക് അഭിനന്ദനം

മമ്മൂട്ടിക്ക് അഭിനന്ദനം

പേരന്‍പിന് പിന്നാലെയത്തിയ യാത്ര കണ്ടുവെന്നും ഇരുചിത്രങ്ങളും തനിക്കിഷ്ടമായെന്നുമാണ് സൂര്യ കുറിച്ചിട്ടുള്ളത്. സിനിമയെക്കുറിച്ച് കേട്ടതെല്ലാം മികച്ച അഭിപ്രായങ്ങളാണ്. തമിഴിലും തെലുങ്കിലും ഒരേസമയം നടത്തുന്ന പേരന്‍പോടെയുള്ള യാത്രയെക്കുറിച്ച ട്വീറ്റ് ചെയ്ത വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. തങ്ങളെ ഇങ്ങനെ പ്രചോദിപ്പിക്കുന്നതിന് മമ്മൂട്ടിക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. രണ്ട് സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

തമിഴകത്തേക്ക് എത്തിയത്

തമിഴകത്തേക്ക് എത്തിയത്

വില്ലനായി തുടക്കം കുറിച്ച് പിന്നീട് നായകനിരയിലേക്കെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ മമ്മൂട്ടി തമിഴകത്തേക്ക് എത്തിയത്. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരത്തിന് തമിഴകം നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് അദ്ദേഹത്തെ എത്തിയത് റാമിലൂടെയായിരുന്നു. സാധനയും മമ്മൂട്ടിയും അഞ്ജലി അമീറും ഒരുമിച്ച് അഭിനയിച്ച നിറഞ്ഞ കൈയ്യടിയുമായി മുന്നേറുകയാണ്.

തെലുങ്കിലേക്ക് വീണ്ടുമെത്തി

തെലുങ്കിലേക്ക് വീണ്ടുമെത്തി

തെലുങ്കിലേക്ക് മമ്മൂട്ടി എത്തിയപ്പോള്‍ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷമായിരുന്നു. വൈഎസ്ആറിന്റെ ബയോപ്പിക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. സിനിമയ്ക്കും മമ്മൂട്ടിക്കും അഭിനന്ദനം അറിയിച്ച് വൈഎസ്ആറിന്റെ മകനായ ജഹന്‍ മോഹന്‍ റെഡ്ഡിയും നേരത്തെ എത്തിയിരുന്നു. 26 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം തെലുങ്കിലേക്കെത്തിയത്. തെലുങ്ക് പഠിച്ചാണ് അദ്ദേഹം യാത്ര പൂര്‍ത്തിയാക്കിയത്.

സൂര്യയ്ക്ക് മമ്മൂട്ടിയുടെ മറുപടി

സൂര്യയ്ക്ക് മമ്മൂട്ടിയുടെ മറുപടി

സൂര്യയ്ക്ക് നന്ദി അറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തിയിട്ടുണ്ട്. സൂര്യയ്ക്കും കുടുംബത്തിനും സ്‌നേഹം അറിയിക്കുന്നുവെന്നും രണ്ട് സിനിമകളുടേയും അണിയറപ്രവര്‍കരെ സന്തോഷിപ്പിക്കുന്ന കമന്റിന് നന്ദിയെന്നുമാണ് മമ്മൂട്ടി നല്‍കിയ മറുപടി. മെഗാസ്റ്റാര്‍ ആരാധകര്‍ മാത്രമല്ല നടിപ്പിന്‍ നായകന്റെ ആരാധകരും ആവേശത്തിലാണ്.

 മലയാളത്തിലേക്കെത്തുമോ?

മലയാളത്തിലേക്കെത്തുമോ?

അമ്മമഴവില്ല് പരിപാടിയില്‍ പങ്കെടുക്കാനായി സൂര്യയെത്തിയപ്പോള്‍ ആരാധകര്‍ ഒരുപാട് സന്തോഷിച്ചിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ഒരുമിച്ച് നിന്നപ്പോള്‍ അതൊരു അപൂര്‍വ്വ സമാഗമമായിരുന്നു. അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അധികം വൈകാതെയാണ് മോഹന്‍ലാലിനൊപ്പമുള്ള തമിഴ് ചിത്രം പ്രഖ്യാപിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സൂര്യയുടെ ട്വീറ്റ് കാണാം

മമ്മൂട്ടിയുടെ യാത്രയേയും പേരന്‍പിനേയും കുറിച്ച് സൂര്യ പറഞ്ഞത്? കാണൂ!

മമ്മൂട്ടിയുടെ മറുപടി

സൂര്യയ്ക്ക് നന്ദി അറിയിച്ച് മമ്മൂട്ടി. കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X